ഇന്ത്യാവിഷനില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

Bhagat Chandrasekhar
ഇന്ത്യാവിഷനില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. നികേഷ് കുമാറിന് പിന്നാലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭഗത് ചന്ദ്രശേഖറും ഇന്ത്യാവിഷന്‍ വിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാവിഷന്‍ ന്യൂസ് എഡിറ്ററും, ന്യൂസ് നൈറ്റ്, മുഖാമുഖം, ജനസഭ തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകനുമാണ് ഭഗത്.

ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന എം വി നികേഷ്‌കുമാര്‍ ചാനല്‍ വിട്ടത് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പ്രധാനികൂടി ഇന്ത്യാവിഷന്റെ പടിയിറങ്ങാനൊരുങ്ങുന്നത്.

അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും എംപിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉടസ്ഥതയിലുള്ള സാക്ഷി ചാനല്‍ തുടങ്ങുന്ന മലയാളം ചാനലിലേയ്ക്കാണ് ഭഗത് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യാവിഷന്റെ തുടക്കം മുതലുണ്ടായിരുന്നവരില്‍ ഒരാളായ സീനിയര്‍ ന്യൂസ് എഡിറ്റര്‍ പ്രിയാ രവീന്ദ്രനും ചാനല്‍ വിടുന്നതായാണറിയുന്നത്.

എം വി നികേഷ് കുമാര്‍ ആരംഭിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിയിലേക്കും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലീഗ് ചാനലിലേക്കും ഇന്ത്യാവിഷനില്‍ നിന്നും സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിട്ടുപോകുമെന്നാണ് സൂചന.

ജഗന്‍മോഹന്‍ ചെയര്‍മാനായുള്ള സാക്ഷി മീഡിയാഗ്രൂപ്പാണ് സാക്ഷി ദിനപത്രവും ടെലിവിഷന്‍ ചാലനലും നടത്തുന്നത്. 2008ല്‍ ആരംഭിച്ച സാക്ഷി ദിനപ്പത്രത്തിന് ഇപ്പോള്‍ 23 എഡിഷനുകളും പതിനൊന്നു ലക്ഷത്തില്‍ പരം കോപ്പികളുടെ പ്രചാരവുമുണ്ട്.

2009ല്‍ ആരംഭിച്ച സാക്ഷി ടി വി ആന്ധ്രയിലെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലാണ്. അടുത്തവര്‍ഷം ആദ്യത്തോടെ മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിക്കാനുദ്ദേശിക്കുന്ന സാക്ഷി ടിവിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+