കൗണ്ടര്‍ പോയിന്റ് നിന്നു; സാങ്‌വി പുറത്തേക്ക്

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഹിന്ദുസ്ഥാന്‍ ടൈംസില്‍ സാങ് വി എഴുതി വന്ന 'കൗണ്ടര്‍ പോയന്റ്' കോളം ഞായറാഴ്ച മുതല്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
നീരാ റാഡിയ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ തന്റെ ഞായറാഴ്ച കോളത്തില്‍ വീര്‍ സാങ്‌വി എഴുതുകയായിരുന്നുവെന്ന് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് തെളിഞ്ഞിരുന്നു. എ്‌നാല്‍
മാന്യത വിട്ട നടപടിയൊന്നും താന്‍ ചെയ്തില്ലെന്നായിരുന്നു വിവാദത്തെ കുറിച്ച് ആദ്യം സാങ്‌വി പ്രതികരിച്ചത്.
എന്നാല്‍, പ്രശ്‌നം വിവാദമായതോടെ മാന്യമായി ഒഴിയാന്‍ തനിക്ക് അവസരം നല്‍കണമെന്ന് വീര്‍ സാങ്‌വി സ്ഥാപനത്തോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. ഇപ്രകാരമാണ് താന്‍ സ്വമേധയാ കോളം നിര്‍ത്തുകയാണെന്ന് സാങ്‌വി ഞായറാഴ്ച പുറത്തിറങ്ങിയ 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ കൗണ്ടര്‍ പോയന്റില്‍ കുറിച്ചത്.
അതിനിടെ, ഗ്രൂപ്പ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് ബര്‍ഖ ദത്തയെ മാറ്റാന്‍ എന്‍ഡിടിവിയും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ചാനലിന്റെ വിശ്വാസ്യത ഇടിഞ്ഞതും ഓഹരി മൂല്യത്തെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബര്‍ഖക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചനകള്‍.


Click it and Unblock the Notifications
