പമേല ബിഗ് ബോസിലെത്തി, വൈകാതെ ഉറങ്ങാന്‍ പോയി

സ്വന്തം ബ്രാന്റ് കളയാതെ മാറിടം പകുതിയും പ്രദര്ശിപ്പിയ്ക്കുന്ന ചന്ദന നിറത്തിലുള്ള ബ്ലൗസും ചന്ദന നിറത്തിലുള്ള സാരിയും ധരിച്ചായിരുന്നു പമേല എത്തിയത്. കൊട്ടാരത്തിലെ അന്തേവാസികളെ പരിചയപ്പെടുകയായിരുന്നു ആദ്യ ജോലി. ഗുസ്തിക്കാരനായ ഗ്രേറ്റ ഖാലിയും കൊട്ടാരത്തിലുണ്ട്.
എല്ലാ പേരെയും പരിചയപ്പെട്ട പമേല വൈകാതെ സ്വന്തം മുറിയേലേയ്ക്ക് പോയി. വ്യാഴാഴ്ച മുതലായിരിയ്ക്കും പമേലയുള്ള കൂടുതല്‍ സീനുകള്‍ സംപ്രേക്ഷണം ചെയ്യുക.
രാത്രി ഒമ്പത് മണിയ്ക്ക് കളേഴ് ചാനലില്‍ വന്നിരുന്ന പരിപാടി സര്‍കാര്‍ നിര്‍ദ്ദേശം അനുസരിച്ച് രാത്രി 11 മണിയ്ക്ക് മാറ്റി. പരിപാടിയില്‍ മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന തരത്തിലുള്ള ഒട്ടേറെ രംഗങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഈ മാറ്റം നിര്‍ദ്ദേശിച്ചത്.
പരിപാടി രാത്രിയിലേയ്ക്ക് മാറ്റിയത് ഇതിന് പരസ്യം നല്‍കിയിരുന്നവരുടെ വിശ്വാസം കുറച്ചിട്ടുണ്ട്. പ്രധാന സമയത്ത് (പ്രൈം ടൈം) നല്കുന്ന പരസ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിന്റെ നിരക്കും കൂടുതലാണ്. പരിപാടി 11 മണിയ്ക്ക് ആക്കിയതുകൊണ്ട് പരസ്യ നിരക്ക് കുറച്ച് നല്‍കണമെന്ന നിലപാടിലാണ് ബിഗ് ബോസ് പരിപാടിയ്ക്ക് ഇടയില്‍ പരസ്യം നല്കിയ കമ്പനികള്‍.
ഈ സമയം മാറ്റം ചാനലുകള്‍ക്ക് ഉണ്ടാക്കുന്ന പരസ്യ നഷ്ടം കുറവായിരിയ്ക്കില്ല. രാത്രി ഒമ്പത് മണിയ്ക്ക് വന്‍ തുകയ്ക്ക് പരസ്യം വില്‍ക്കാമെന്ന കണക്ക് കൂട്ടിയാണ് ചെറിയ ഒരു കാലത്തേയ്ക്ക് രണ്ടര കോടി രൂപ നല്കി പമേലയെ പരിപാടിയിലേയ്ക്ക് കൊണ്ടുവന്നത്. വരും ദിവസങ്ങളില്‍ ഇതുപോലെ വന്‍ തുക നല്കി ലോക പ്രശസ്തിയുള്ള കിടിലന്‍ താരങ്ങളെ കൊണ്ടുവരാന്‍ ചാനല്‍ അധികൃതര്‍ മടിച്ചേയ്ക്കും.
പത്ത് സെക്കന്റിന് ഒന്നര ലക്ഷം രൂപയാണ് ബിഗ് ബോസിലെ പരസ്യങ്ങള്‍ക്ക് കളേഴ്സ് ചാനല്‍ ഈടാക്കിയിരുന്നത്. ഇനി ഇത് ഒരു ലക്ഷമോ അതിന് താഴെയോ എത്തിയേയ്ക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications