Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹറൈനില്‍ ദേശാഭിമാനി ചന്ദ്രികയായി!!

ബഹ്‌റൈന്‍: ബുധനാഴ്ച ദേശാഭിമാനി പത്രത്തിന്റെ ബഹ്‌റൈന്‍ എഡിഷന്‍ കയ്യില്‍കിട്ടിയ കമ്യൂണിസ്റ്റുകാരെല്ലാം ഞെട്ടിത്തരിച്ചുകാണണം.

പത്രത്തിന്റെ മുഖപ്രസംഗ പേജില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ .വായിച്ചവരെല്ലാം പാര്‍ട്ടി ആത്മപരിശോധന തുടങ്ങിയിരിക്കുന്നുവെന്നായിരിക്കണം കുരുതിയിട്ടുണ്ടാവുക.

ദേശാഭിമാനിയുടെ ബഹ്‌റൈന്‍ എഡിഷന്‍ ബുധനാഴ്ച പുറത്തിറങ്ങിയത് മുഖപ്രസംഗ പേജില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനങ്ങളുമായിട്ടാണ്.

'കാലം കാലികം' എന്ന കോളത്തില്‍ 'കുരുടനെ വഴി നടത്തുന്ന കുരുടന്‍' എന്ന തലക്കെട്ടില്‍ അഡ്വക്കേറ്റ് കെ.എന്‍.എ. ഖാദര്‍ എഴുതിയ ലേഖനത്തില്‍ സിപിഎം വൈകല്യം ബാധിച്ച പാര്‍ട്ടിയാണെന്നാണ് പറഞ്ഞിരിക്കുന്നത്, സിപിഎം മന്ത്രിമാര്‍ക്കുമുണ്ട് ഇതില്‍ കടുത്ത വിമര്‍ശനം.

പാര്‍ട്ടിപത്രത്തില്‍ ഇതുപോലൊരു ലേഖനം എങ്ങനെ വന്നുകയറി എന്ന അന്വേഷണം ചെന്നെത്തിയത് പ്രിന്റിങ് പ്രസ്സില്‍ ആയിരുന്നു.

മുസ്‌ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക അച്ചടിക്കുന്നത് ദേശാഭിമാനി അച്ചടിക്കുന്ന അതേ പ്രസ്സിലാണ്. പ്രസ് ജീവനക്കാര്‍ മലയാളികള്‍ അല്ലാത്തതിനാല്‍ ദേശാഭിമാനിയുടെയും ചന്ദ്രികയുടെയും പേജുകള്‍ തമ്മില്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

അങ്ങനെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗ പേജില്‍ ചന്ദ്രികയുടെ മുഖപ്രസംഗ പേജ് കയറിപ്പറ്റുകയായിരുന്നു. എന്തായാലും വ്യാഴാഴ്ചത്തെ ദേശാഭിമാനി കയ്യില്‍ക്കിട്ടിയപ്പോള്‍ മാത്രമായിരിക്കും ബഹറൈനിലെ മലയാളി കമ്യൂണിസ്റ്റുകള്‍ക്ക് ശ്വാസം നേരേവീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+