ഏഷ്യാനെറ്റ് ഗള്‍ഫ് ചാനല്‍ തുടങ്ങുന്നു

Asianet Middle East Logo
മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് ഗള്‍ഫിലെ മലയാളികള്‍ക്കായി 24 മണിക്കൂര്‍ ചാനല്‍ തുടങ്ങുന്നു. ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് എന്നായിരിയ്ക്കും ഈ ചാനലിന്റെ പേര്. മാര്‍ച്ച് 25ന് ഇതിന്റെ പരീക്ഷണ സംപ്രേക്ഷണം ആരംഭിയ്ക്കും.

തുടക്കത്തില്‍ ഈ ചാനലിലും ലഭിയ്ക്കുന്നത് പ്രധാന ചാനലായ കേരള ഏഷ്യാനെറ്റിലെ പരിപാടികള്‍ തന്നെയായിരിയ്ക്കും. വരും ദിവസങ്ങളില്‍ പരിപാടികളില്‍ മാറ്റം വരുത്തി കൂടുതല്‍ ഗള്‍ഫ് പരിപാടികള്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ചാനലിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന്‍ വ്യക്തമാക്കി. സ്റ്റാര്‍ നെറ്റ്വര്‍ക്കിന്റെ കീഴിലുള്ളതാണ് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്.

ഗള്‍ഫിലേയും കേരളത്തിലേയും മലയാളികളുടെ ജീവിത രീതിയ്ക്കും വീക്ഷണത്തിനും കാര്യമായ വ്യത്യാസമുണ്ട്. ഈ വ്യത്യാസം ഉള്‍ക്കൊണ്ടുകൊണ്ട് വൈവിധ്യമുള്ള പരിപാടികള്‍ നല്‍കുകയാണ് പുതിയ ചാനലിന്റെ ലക്ഷ്യം. മാധവന്‍ പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈമും ഗള്‍ഫിലെ സമയവുമായി വ്യത്യാസമുണ്ട്. ഈ സമയ വ്യത്യാസം പരിപാടികള്‍ കാണുന്നതിന് ഗള്‍ഫ് മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ ചാനല്‍ വരുന്നതോടെ അത് മാറിക്കിട്ടും. ഞാറാഴ്ചകളിലുള്ള പല ചലച്ചിത്രങ്ങളും ഇപ്പോള്‍ ഗള്‍ഫ് മലയാളികള്‍ക്ക് കാണാനാവുന്നില്ല. ഗള്‍ഫിലെ അവധി ദിവസമായ വെള്ളിയാഴ്ചകളിലായിരിയ്ക്കും പുതിയ ചാനലിലെ അവധി ദിവസ പരിപാടികള്‍. ഇതുവഴി ഗള്‍ഫ് മേഘലയെ ലക്ഷ്യം വയ്ക്കുന്ന കൂടുതല്‍ പരസ്യ ദായകരെ ചാനലിന് കണ്ടെത്താനാവും. വൈകാതെ ഗള്‍ഫില്‍ തന്നെ ഏഷ്യാനെറ്റ് എല്ലാ സൗകര്യവുമുള്ള ഒരു സ്റ്റുഡിയൊ തുടങ്ങുമെന്ന് മാധവന്‍ വ്യക്തമാക്കി.

മുഖ്യ ചാനലായ ഏഷ്യാനെറ്റ് പേ ചാനലാക്കാനായി കമ്പനി നീക്കം നടത്തുകയാണ്. അപ്പോള്‍ ഗള്‍ഫിലുള്ള മലയാളികള്‍ക്ക് പേ അല്ലാത്ത ചാനല്‍ നല്‍കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. ഗള്‍ഫില്‍ ഏഷ്യാനെറ്റ് പേചാനലാക്കി മാറ്റിയാല്‍ കാണുന്ന ആളുകളുടെ എണ്ണം കാര്യമായി കുറഞ്ഞേയുക്കും. അത് പരസ്യ വരുമാനത്തെ ബാധിയ്ക്കും. ഇത് ഒഴിവാക്കാനാണ് പുതിയ തന്ത്രം.

1993 ലാണ് ഏഷ്യാനെറ്റ് ചാനല്‍ തുടങ്ങിയത്. പക്ഷേ 2000 ല്‍ മാത്രമാണ് ഗള്‍ഫിനെ ലക്ഷ്യം വച്ചുള്ള പരിപാടികളും ഗള്‍ഫില്‍ ഓഫീസും മറ്റും തുടങ്ങിയത്. ഏഷ്യാനെറ്റ് 657 എന്ന ഏഫ് എം ചാനല്‍ അന്ന് തന്നെ ഗള്‍ഫില്‍ പ്രീയമേറിയ റേഡിയൊ ആയിരുന്നു.

ഗള്‍ഫ് മേഘലയില്‍ മാത്രം 45 ലക്ഷം മലയാളി പ്രേക്ഷകരുണ്ടെന്നാണ് ഏഷ്യാനെറ്റിന്റെ കണക്ക്.

ചാനലിന്റെ ഔപചാരിക ഉത്ഘാടന പരിപാടികള്‍ 2010 ഏപ്രില്‍ ഏഴിന് ദുബൈയില്‍ സംഘടിപ്പിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+