ടൈംസും ഇംഗ്ലീഷ് സിനിമാ ചാനല്‍ തുടങ്ങുന്നു
ടൈംസ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ഇംഗ്ലീഷ് സിനിമാ ചാനല്‍ തുടങ്ങാന്‍ ആലോചിയ്ക്കുന്നു. മാംഗോ എന്നായിരിയ്ക്കും ഈ പുതിയ ചാനലിന്റെ പേര്.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിയ്ക്കാന്‍ ടൈംസ് ടെലിവിഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അനില്‍ അംബാനിയുടെ അഡാഗ് മൂന്ന് ഇംഗ്ലീഷ് ചാനലുകള്‍ തുടങ്ങുന്നുണ്ട്. ഇതില്‍ ഒന്ന് സിനിമാ ചാനലാണ്. ഇതിന് പിന്നാലേയാണ് ടൈംസും പുതിയ സിനിമാ ചാനല്‍ തുടങ്ങുന്ന വാര്‍ത്ത പുറത്ത് വന്നിരിയ്ക്കുന്നത്. ഇന്ത്യാക്കാരെ ലക്ഷ്യമിട്ടുള്ള ഇംഗ്ലീഷ് സിനിമാ ചാനലാണ് ടൈംസും തുടങ്ങുന്നത്.
സ്റ്റാര്‍ മൂവീസ്, എച്ച് ബി ഒ, പിക്സ്, ഡബ്ലിയുബി, യുടിവി വേള്‍ഡ്, സീ സ്റ്റുഡിയൊ എന്നിവയാണ് ഇപ്പോഴുള്ള ഇംഗ്ലീഷ് സിനിമാ ചാനലുകള്‍. ഇവയുടെ വിജയമായിരിയ്ക്കാം പുതിയ ചാനലുകള്‍ തുടങ്ങാന്‍ കമ്പനികളെ പ്രേരിപ്പിയ്ക്കുന്നത്.
ടൈംസ് ടെലിവിഷന് ഇപ്പോള്‍ മൂന്ന് ചാനലുകളാണ് ഉള്ളത്. സൂം എന്ന ബോളിവുഡ് വിനോദ ചാനല്‍, ഇടി നൗ എന്ന ബിസിനസ് ചാനല്‍, ടൈംസ് നൗ എന്ന വാര്‍ത്താ ചാനല്‍ എന്നിവയാണവ.


Click it and Unblock the Notifications
