ശ്വേത തിവാരി ബിഗ് ബോസ് വിജയി

ബിഗ് ബോസ് ഹൗസില്‍ 14 ആഴ്ചകള്‍ നീണ്ടു നിന്ന മത്സരങ്ങള്‍ക്കു ശേഷമാണ് വിജയിയെ തെരഞ്ഞെടുത്തത്. ഡബ്ല്യുഡബ്ല്യുഇ സ്റ്റാര്‍ ഗ്രേറ്റ് ഖാലിയെ ഫൈനലില്‍ പിന്തള്ളിയാണ് ശ്വേത ബിഗ് ബോസായത്.
ഷോയുടെ ആതിഥേയനും ബോളിവുഡ് താരവുമായ സല്‍മാന്‍ ഖാനാണു വിജയിയെ പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനം ആഷ്മിത്ത് പട്ടേലും നാലാം സ്ഥാനം ഡോളി ബിന്ദ്രയും നേടി. ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് വിഭാഗത്തിലെ ഷെവര്‍ലെ ക്രൂസ് കാര്‍ സമ്മാനത്തിനു സമീര്‍ സോണി അര്‍ഹനായി. സമ്മാനത്തുക മകളുടെ ഭാവിയ്ക്കായി വിനിയോഗിക്കുമെന്ന് ശ്വേത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Click it and Unblock the Notifications
