Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ് ടിവിയുടെ മലയാളം ചാനല്‍ ഉടന്‍

Raj TV Malayalam Channel Launching Soon
മലയാളം ടിവി ചാനല്‍ രംഗത്തെ പോരാട്ടം കൊഴുപ്പിയ്ക്കാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ചാനലായ രാജ് ടിവിയും ഒരുങ്ങുന്നു. വാര്‍ത്ത, വിനോദം, സാമ്പത്തികം, വിജ്ഞാനം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കി 'രാജ് ടിവി മലയാളം' എന്ന പേരിലുള്ള ചാനല്‍ ജനുവരി അവസാനം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴകത്തു നിന്നും കേരളത്തില്‍ എത്തി വിജയം കൊയ്ത സണ്‍ നെറ്റ്വര്‍ക്കിന്റെ ചുവടുപിടിച്ചാണ് രാജ് ടിവിയും ഇവിടെയെത്തുന്നത്. മലയാളം ചാനല്‍ വിപണി പിടിയ്ക്കാന്‍ വ്യത്യസ്തമായ വിപണനതന്ത്രങ്ങളാണ് ചാനല്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നതെന്നും സൂചനകളുണ്ട്. ദൃശ്യമാധ്യമരംഗത്ത് ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളവരാണ് ചാനല്‍ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. മലബര്‍ മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനും അണിയറക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി ആരംഭിയ്ക്കുന്ന ചാനലിന് കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റുഡിയോയും മറ്റു ജില്ലകളില്‍ ന്യൂസ് ബ്യൂറോയും ഉണ്ടാവും.

മാതൃഭൂമി, കേരള കൗമുദി, മലയാള മനോരമയുടെ വിനോദ ചാനല്‍ തുടങ്ങിയവയൊക്കെ 2011ല്‍ മലയാളിയുടെ സ്വീകരണമുറിയിലേക്ക് കടന്നു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+