Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ പിടിവലി; സ്വര്‍ണകപ്പ് വീണ്ടും ഒടിഞ്ഞു

കോട്ടയം: കലോത്സവത്തില്‍ വിജയികളായ കോഴിക്കോട് ടീമിനെ ആദ്യം സ്റ്റുഡിയോയിലെത്തിക്കാനുള്ള ചാനലുകളുടെ മത്സരത്തിനിടെ സ്വര്‍ണകപ്പിന്റെ മാതൃക വീണ്ടും ഒടിഞ്ഞു. കഴിഞ്ഞ തവണ കോഴിക്കോടുവെച്ചും സമാനമായ രീതിയില്‍ കപ്പ് ഒടിഞ്ഞിരുന്നു.

ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ മുന്‍കരുതലെടുത്തിരുന്നെങ്കിലും ചാനലുകളുടെ മത്സരത്തില്‍ അതെല്ലാം വിഫലമാവുകയായിരുന്നു. ഒട്ടുമിക്ക പ്രമുഖ ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ സ്വര്‍ണക്കപ്പ് പിടിവലിയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പ്രാദേശിക ചാനലുകളും ഒരു മുന്‍നിര ചാനലിന്റെ പ്രവര്‍ത്തകരും തമ്മില്‍ നടത്തിയ പിടിവലിയ്ക്കിടെ കപ്പ് രണ്ട് കഷ്ണമാവുകയായിരുന്നു.

മലയാളത്തിലെ മുന്‍നിര വാര്‍ത്താചാനലിന്റെ സ്റ്റുഡിയോയില്‍വെച്ചാണ് സ്വര്‍ണകപ്പിന്റെ മാതൃക ഒടിഞ്ഞത്. ഇതോടെ കോളടിച്ചത് ഈ ചാനലിന്റെ എതിരാളികളാണ്. സംഭവം ചൂടന്‍ വാര്‍ത്തയാക്കി ആവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്യുകയാണ് എതിരാളികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+