സ്റ്റാര്‍ സിങര്‍ ബാബുവിന് കണ്ണു വേണ്ട

ഇതോടെ മൃതദേഹത്തില്‍ നിന്ന് തിരുവനന്തപുരം കണ്ണാശുപത്രി അധികൃതര്‍ നീക്കം ചെയ്ത കണ്ണുകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നാണ് സൂചന.
കൊല്ലം കടയ്ക്കല്‍ സ്വദേശി 52 കാരനായ സുശീലനാണ് കത്തെഴുതിവെച്ച് കഴിഞ്ഞ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. ബാബുവിനു കാഴ്ച കിട്ടാന്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കള്‍ക്കുള്ള കത്തില്‍ ആത്മഹത്യ ചെയ്ത സുശീലന്‍ എഴുതിവെച്ചിരുന്നു. നൂറു രൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതിയ കത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് ലഭിച്ചിരുന്നു.
തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതത്തോടെ കണ്ണാശുപത്രി അധികൃതര്‍ക്ക് കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
പോലീസും ബന്ധുക്കളും അറിയിച്ചതനുസരിച്ച് ഏഷ്യാനെറ്റ് പ്രതിനിധി സുശീലന്റെ വീട്ടിലെത്തി മുദ്രപ്പത്രത്തിന്റെ പകര്‍പ്പ് വാങ്ങി. ബാബുവിനെ ഈ വിവരം അറിയിച്ചപ്പോഴാണ് തനിയ്ക്ക് കാഴ്ച വേണ്ടെന്ന നിലപാട് ബാബു സ്വീകരിച്ചത്.
ഇത്രയുംനാളും കാഴ്ചയില്ലാതെ ജീവിച്ച തനിക്ക് ഇനിയും അങ്ങനെ ജീവിച്ചാല്‍ മതിയെന്നാണ് ബാബു അധികൃതരെ അറിയിച്ചത്. മുമ്പും കാഴ്ച തിരിച്ചു കിട്ടുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ബാബു ഈ വിധം തന്നെയാണു പ്രതികരിച്ചിരുന്നതത്രേ.
ആത്മഹത്യ ചെയ്തയാളുടെ കണ്ണുകളായതുകൊണ്ടല്ല സുശീലന്റെ കണ്ണുകള്‍ വേണ്ടെന്നുവെയ്ക്കുന്നതെന്ന് ബാബു വ്യക്തമാക്കിയിട്ടുമുണ്ട്.
തെരുവുഗായകനായിരുന്ന കായംകുളം സ്വദേശിയായ ബാബു സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണില്‍ ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആലാപനത്തിന്പുറമെ അനുകരണകലയിലുള്ള ബാബുവിന്റെ മികവും പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.


Click it and Unblock the Notifications