ബിബിസി ഹിന്ദി റേഡിയോ ഓര്‍മ്മയാവുന്നു

ബിസിസി വേള്‍ഡ് സര്‍വീസിന്റെ ഭാഗമായുള്ള അഞ്ചു ഭാഷകളിലെ സംപ്രേഷണവും നിര്‍ത്തും. എന്നാല്‍ എഫ്എം റേഡിയോ, ഓണ്‍ലൈന്‍, മൊബൈല്‍ ഫോണുകള്‍ വഴിയുള്ള സംപ്രേഷണം തുടരും.മാസിഡോണിയ, അല്‍ബേനിയ, സെര്‍ബിയ, കരീബിയയിലെ ഇംഗ്ലീഷ്, ആഫ്രിക്കയിലെ പോര്‍ട്ടുഗീസ് സംപ്രേഷണങ്ങളും നിര്‍ത്തലാക്കുന്നതില്‍പ്പെടും.
മാര്‍ച്ച് 31ന് തീരുമാനം പ്രാബല്യത്തില്‍ വരും. അഞ്ച് ഭാഷകളിലെ സംപ്രേഷണം നിര്‍ത്തുന്നതോടെ 650 പേര്‍ക്കു ജോലി നഷ്ടപ്പെടും. പ്രതിവര്‍ഷം 460 ലക്ഷം പൗണ്ട് ലാഭിക്കുകയാണു ലക്ഷ്യമിടുന്നത്.
1940കളില്‍ സംപ്രേക്ഷണം ആരംഭിച്ച രാജ്യത്തെ ഏറ്റവും പഴയ റേഡിയോ സര്‍വീസുകളിലൊന്നായ ഹിന്ദി ബിബിസിയില്‍ 30 ഉദ്യോഗസ്ഥരാണുള്ളത്.


Click it and Unblock the Notifications