ചിരഞ്ജീവി ചാനല്‍ ബിസിനസിനിറങ്ങുന്നു

രാഷ്ട്രീയത്തില്‍ കാര്യമായി ശോഭിക്കാനാവില്ലെന്നു തെളിഞ്ഞതിന് പിന്നാലെയാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പുതിയ ബിസിനസ് തുടങ്ങാനൊരുങ്ങുന്നത്.
നേരത്തേ ആന്ധ്രയിലെ മാധ്യമരംഗത്ത് സജീവമായിരുന്ന ആര്‍കെ ന്യൂസ് എന്ന ടിവി ചാനല്‍ ചിരഞ്ജീവി വാങ്ങിക്കഴിഞ്ഞുവെന്നാണ് റി്‌പ്പോര്‍ട്ട്. അഗ്രി ഗോള്‍ഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ചാനല്‍.
ഇപ്പോള്‍ സജീവമല്ലാത്ത ഈ ചാനല്‍ മിനുക്കിയെടുത്ത് തനിയ്ക്കും പ്രജാരാജ്യം പാര്‍ട്ടിയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താനാണത്രേ ചീരുവിന്റെ പദ്ധതി. ഇതു വിജയകരമായാല്‍ താമസിയാതെ ഒരു പത്രം തുടങ്ങാനും ചിരഞ്ജീവിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ നേതാക്കളെല്ലാം മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്നത് ആന്ധ്ര രാഷ്ട്രീയത്തിലെ പ്രത്യേകതയാണ്. ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, കെ ചന്ദ്രശേഖര റാവു, എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ക്കെല്ലാം സ്വന്തമായി മാധ്യമസ്ഥാപനങ്ങളുണ്ട്.












Click it and Unblock the Notifications