പവര്‍കട്ട്;റാന്തല്‍ വെളിച്ചത്തില്‍ ചാനല്‍ വാര്‍ത്ത

മണ്ണെണ്ണ റാന്തലിന്റെ അരണ്ട വെളിച്ചത്തിലുള്ള ഈ വാര്‍ത്ത വായന ഇപ്പോള്‍ ലോകമൊട്ടുക്കുമൊരു വാര്‍ത്തയായി മാറിയിരിക്കുകയാണ്. സ്റ്റുഡിയോയിലുള്ള മറ്റു സംഭവങ്ങളൊന്നും വാര്‍ത്ത വായനിയ്ക്കിടെ പ്രേക്ഷകര്‍ക്ക് കാണാനാവില്ല. റാന്തലിന് നേപ്പാളി വാക്കാണ് ഈ ന്യൂസ് ബുള്ളറ്റിന് ചാനല്‍ നല്‍കിയിരിക്കുന്നത്.
നേപ്പാളില്‍ ദിവസത്തില്‍ 18 മണിക്കൂറോളമാണ് പവര്‍കട്ട്. ഇതിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമാണ് തങ്ങള്‍ നടത്തുന്നതെന്ന് കാന്തിപൂര്‍ ന്യൂസ് ചീഫ് തീര്‍ത്ഥ കൊയ് രാള പറയുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേപ്പാളിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോത്പാദനം കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തെ മലനിരകളില്‍ നിന്നുള്ള ജലവൈദ്യുതി നേരാവണ്ണം ഉപയോഗിച്ചാല്‍ രാജ്യത്ത് 83000 വാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേപ്പാളിന്റെ ഊര്‍ജ്ജവിനിയോഗം മാത്രമല്ല മറ്റു രാജ്യങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാനും ഇതിലൂടെ കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാജ്യത്തെ സ്ഥിരിതയില്ലാത്ത രാഷ്ട്രീയ സംവിധാനം വന്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയാണ്.


Click it and Unblock the Notifications
