ഇറാന്‍ ചാനലില്‍ വിദേശ പാചകഷോയ്ക്ക് വിലക്ക്
ടെഹ്‌റാന്‍: ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ വിദേശ ഭക്ഷ്യവിഭവങ്ങളുടെ പാചകപരിപാടികള്‍ക്കും വിലക്ക്.
പിസ, ബര്‍ഗര്‍, ഹോട്‌ഡോഗ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് വിഭവങ്ങളെല്ലാം ഇറാനില്‍ ഏറെ ജനപ്രിയമാണ്. പക്ഷേ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 30 ചാനലുകളിലും വിദേശ വിഭവങ്ങളുടെ പാചകരീതികള്‍ സംപ്രേഷണം അനുവദിക്കുന്നില്ല.
ഇറാന്‍ സമൂഹത്തല്‍ പശ്ചാത്യ ഫാഷനും ഭക്ഷണരീതിയിലുമെല്ലാം ക്രമാതീതമായി രീതിയില്‍ ഇഴുകിച്ചേരുന്നത് തടയാനും അതുവഴി തനത് സംസ്‌കാരത്ത സംരക്ഷിക്കാനുമാണ് ഈ നിരോധനമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനൊപ്പം പാശ്ചാത്യ ഭക്ഷണരീതികള്‍ ഇറാന്‍കാരില്‍ ്അനാരോഗ്യമുണ്ടാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. ചാനല്‍ വഴിയുള്ള ഭക്ഷണപരിപാടികള്‍ പശ്ചാത്യ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുകയും അതുവഴി ഇറാന്‍കാര്‍ അതില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നു.
എന്നാല്‍ ഇത് പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇത്തരം പരിപാടികള്‍ കുറയ്ക്കുന്നത്് പശ്ചാത്യ ഭക്ഷണരീതി ജനങ്ങള്‍ എത്തുന്നത് തടയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications