സ്റ്റാര്‍ സിങ്ങര്‍: ഉഷ ഉതുപ്പിനെ പുറത്താക്കി?

മലയാള മനോരമ ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഉഷ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേറ്റ് സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കിയാണ് മാനേജ്‌മെന്റ്ിലെ ചിലര്‍ തനിക്കെതിരെ കരുനീക്കിയതെന്നും പരിപാടിയില്‍ നിന്നും പുറത്തുപോന്നതില്‍ ഒരുപാട് വിഷമിച്ചെന്നും അവര്‍ പറഞ്ഞു.
തനിക്കെതിരെ കരുനീക്കിയ ഒരാളുണ്ടെന്ന് പറഞ്ഞ ഉഷ പക്ഷേ അയാളുടെ പേര് പറയാന്‍ തയ്യാറായില്ല. അതേസമയം താനിനിയും ആ പരിപാടിയില്‍ വിധികര്‍ത്താവായി എത്താനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞുമില്ല.
ഐഡിയ സ്റ്റാര്‍ സിങര്‍ മൂലം ഞാന്‍ ലോകത്തിന്റെ മുഴുവന്‍ ദീതിയായി. ഷോയില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നപ്പോള്‍ എല്ലാവരും ഒരുപാട് വിഷമം അറിയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഒരേപോലെയുള്ള റിയാലിറ്റിഷോകള്‍ ജനങ്ങള്‍ക്ക് ബോറടിച്ചുതുടങ്ങി. പരിപാടികളുടെ രീതികള്‍ മാറ്റണം- അവര്‍ പറഞ്ഞു.
മുമ്പ്്് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അമിതാബ് ബച്ചന്‍ കയ്യില്‍ പിടിച്ചപ്പോള്‍ കൈ മാറ്റിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്ന് താനും ബച്ചനും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും. പരസ്യമായി കൈപിടിക്കുന്നത് കണ്ട് ഗോസിപ്പ് ഉണ്ടായാലോ എന്ന് ഭയന്നിട്ടാണ് അന്നങ്ങനെചെയ്തതെന്നും അവര്‍ പറഞ്ഞു.


Click it and Unblock the Notifications