കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയ: ആലങ്കാരിക ചെയര്‍മാന്‍ ആവില്ലെന്ന് മുരളി

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തൃശൂര്‍: തന്റെ നേതൃത്വത്തിലുള്ള ടെലിവിഷന്‍ ചാനലായ ജനപ്രിയയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് എതിര്‍പ്പില്ലെന്നും ചാനലിലൂടെ പുറത്തുവരുന്ന ഓരോ വാര്‍ത്തയിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും മുരളി പറഞ്ഞു.

ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനെപ്പോലെയായിരിക്കില്ല ഞാന്‍. ജനപ്രിയ ടെലിവിഷന്റെ ആലങ്കാരിക ചെയര്‍മാന്‍ ആയിരിക്കാന്‍ എനിക്ക് കഴിയില്ല. സംപ്രേഷണം ചെയ്യുന്ന വാര്‍ത്തയുടെ കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും- മുരളി പറഞ്ഞു. വ്യാഴാഴ്ച തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ്് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് വാര്‍ത്തയുടെ കാര്യത്തില്‍ നിയന്ത്രണമൊന്നുമില്ലെന്നും താന്‍ പേരിനു മാത്രമുള്ള ഒരു ചെയര്‍മാനാണെന്നും ഐസ്‌ക്രീം കേസിന്റെ പശ്ചാത്തലത്തില്‍ എം കെ മുനീര്‍ നേരത്തേ പറഞ്ഞിരുന്നു.

ഇത് സൂചിപ്പിച്ചാണ് മുരളി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ഇനി ഒരിക്കലും അച്ചടക്ക നടപടിക്ക് വിധേയനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യാവിഷനിലെ വാര്‍ത്താ അവതാരകനായിരുന്ന ഭഗത് ചന്ദ്രശേഖറായിരിക്കും ജനപ്രിയ ചാനലിന്റെ വാര്‍ത്താ വിഭാഗം മേധാവിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Congress leader K Muraleedharan said that his Channel Janapriya to start broadcasting soon. And he also said that he will make sure the authenticity of new which will broadcasting by his channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X