റിപ്പോര്‍ട്ടര്‍ ആദ്യ ഹൈ ഡെഫനിഷന്‍ ന്യൂസ് ചാനല്‍

Reporter Logo
കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിയ്ക്കുന്ന റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഞായറാഴ്ച എറണാകുളം തമ്മനം ഡിഡി റിട്രീറ്റില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രശസ്ത സാഹിത്യകാരനായ എംടി വാസുദേവന്‍ നായരാണ് ലോഗോ പ്രകാശനം ചെയ്തത്. കൊച്ചി മേയര്‍ ടോണി ചമ്മിണി അധ്യക്ഷത വഹിച്ച ലോഗോ പ്രകാശന ചടങ്ങില്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ മുഖ്യാതിഥിയായിരുന്നു.

കളമശ്ശേരിയിലുള്ള റിപ്പോര്‍ട്ടറിന്റെ സ്റ്റുഡിയോ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഏഷ്യാനെറ്റും ന്യൂസും മനോരമ ന്യൂസ് ചാനലും ഇന്ത്യാവിഷനും പീപ്പിളുമെല്ലാം ആധിപത്യം പുലര്‍ത്തുന്ന കേരളത്തിന്റെ വാര്‍ത്താ ചാനല്‍ രംഗത്തേക്കാണ് റിപ്പോര്‍ട്ടറും കടന്നുചെല്ലുന്നത്.

അടുത്തമാസം ആദ്യം ചാനല്‍ ആരംഭിയ്ക്കുമെന്നാണ് നികേഷ് കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 20ഓടെ മാത്രമേ റിപ്പോര്‍ട്ടര്‍ സംപ്രേക്ഷണം ആരംഭിയ്ക്കൂവെന്നാണ് സൂചന. പോസ്റ്റ് പോള്‍ സര്‍വെയുമായി ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചാനലിന്റെ ട്രയല്‍ സംപ്രേക്ഷണം അധികം വൈകാതെ ആരംഭിയ്ക്കും.

ഹൈ ഡെഫനിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കേരളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ എന്ന ബഹുമതിയുമായാണ് റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്. വെബ്, മൊബൈല്‍ മാധ്യമങ്ങളിലൂടെ ഫലപ്രദമായ സങ്കലനമാണ് റിപ്പോര്‍ട്ടര്‍. മൂന്ന് മാധ്യമങ്ങളും സ്വതന്ത്രമായിട്ടായിരിക്കും പ്രവര്‍ത്തിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+