രാജ് മലയാളം ചാനല്‍ 28 മുതല്‍

Raj Malayalam Logo
തമിഴകത്തെ പ്രമുഖ ചാനലായ രാജ് ടിവിയുടെ മലയാളം ചാനലായ രാജ് ന്യൂസിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 28ന് തിരുവനന്തപുരത്ത് നടക്കും. ചാനലിന്റെ ആസ്ഥാനമന്ദിരവും സ്റ്റുഡിയോസമുച്ചയവും 11 ന് വൈസ് ചെയര്‍മാന്‍ അനറേത്ത് അഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആസ്ഥാനമായി ആരംഭിയ്ക്കുന്ന ചാനലിന് കോഴിക്കോട് , തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റുഡിയോയും മറ്റു ജില്ലകളില്‍ ന്യൂസ് ബ്യൂറോയും ഉണ്ടാവും

വാര്‍ത്ത, വിനോദം, സാമ്പത്തികം, വിജ്ഞാനം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കിയാണ് രാജ് ടിവി മലയാളം ടിവി ചാനല്‍ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തമിഴകത്തു നിന്നും കേരളത്തില്‍ എത്തി വിജയം കൊയ്ത സണ്‍ നെറ്റ്ര്‍ക്കിന്റെ ചുവടുപിടിച്ചാണ് രാജ് ടിവിയും ഇവിടെയെത്തുന്നത്. മലയാളം ചാനല്‍ വിപണി പിടിയ്ക്കാന്‍ വ്യത്യസ്തമായ വിപണനതന്ത്രങ്ങളാണ് ചാനല്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നതെന്നും സൂചനകളുണ്ട്.

നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം അടുത്തമാസം ആരംഭിയ്ക്കാനിരിയ്ക്കുകയാണ്. ഇതിന് പുറമെ മാതൃഭൂമി, കേരള കൗമുദി, മാധ്യമം തുടങ്ങ പത്രമാധ്യമങ്ങളും ടിവി ചാനല്‍രംഗത്തേക്ക് കടക്കുന്നുണ്ട്.

ചടങ്ങില്‍ വ്യവസായ പ്രമുഖരായ ഡോ. ബി.ഗോവിന്ദന്‍ (ഭീമജ്വല്ലറി), ടിഒ ബൈജു (ഇമ്മാനുവല്‍ സില്‍ക്‌സ്), ഫൈസല്‍ എ.കെ. (മലബാര്‍ ഗോള്‍ഡ്). മെഹറൂഫ് മണലോടി (ജിടെക്), മിര്‍ഷാദ് (ഗുഡ്‌ലാന്‍ഡ്‌സ്), ഡോ എകെ സഹദുള്ള (കിംസ് ഹോസ്?പിറ്റല്‍) എന്നിവരെ ആദരിക്കും. ചലച്ചിത്ര ടെലിവിഷന്‍ സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് രജീഷ് അത്തോളി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+