എന്തൊരു പോക്കാണിത് ബ്രിട്ടാസേ?

John Brittas
ഇതെന്തൊരു പോക്കാണ് ബ്രിട്ടാസേ? ചോദിയ്ക്കുന്നത് സിപിഎമ്മിനുള്ളില്‍ പൊട്ടലും ചീറ്റലും ആഗ്രഹിയ്ക്കുന്നവരാണ്. ചുരുങ്ങിയത് പാര്‍ട്ടിയെയും നേതാക്കളെയും രണ്ട് ചീത്ത വിളിച്ച് അല്ലെങ്കില്‍ ചാനലിന്റെ ഇന്നത്തെ പോക്കില്‍ മനം നൊന്ത് എന്നൊക്കെ പറഞ്ഞു പടിയിറങ്ങിയെങ്കില്‍ ബ്രിട്ടാസിന്റെ ഗ്രാഫ് ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് പോലെ കുത്തനെ അങ്ങ് ഉയര്‍ന്നനെയെന്നാണ് അത്തരക്കാരുടെ പക്ഷം.

സിന്ധു ജോയിയും അദ്ഭുതക്കുട്ടിമാരുമൊക്കെ പാര്‍ട്ടിയോട് ഉടക്കി പോകുന്നത് കണ്ടു നില്‍ക്കുക മാത്രമല്ല ജനത്തിന് പറഞ്ഞുകൊടുക്കുക ചെയ്തയാള്‍ കൂടിയാളാണ് ബ്രിട്ടാസ്. ഇത്രയധികം സുന്ദരമായ വഴികള്‍ മുന്നിലുണ്ടായിട്ടും അതൊന്നും ചെയ്യാതെ നിശബ്ദനായി ബ്രിട്ടാസ് കൈരളിയോട് ഗുഡ് ബൈ ചൊല്ലുന്പോള്‍ ജനത്തിന്റെ ആകാംക്ഷ ഏറുകയാണ്.

ഒന്നും മിണ്ടിയില്ലെങ്കിലും ബ്രിട്ടാസിന്റെ മൗനത്തിനും പുതിയ അര്‍ത്ഥതലങ്ങള്‍ ചമയ്ക്കുന്നവര്‍ ഏറെയാണ്. ഔദ്യോഗിക പക്ഷത്തിന്റെ വക്താവാണെന്നും വിഎസായി കടുത്ത ഉടക്കിലാണെന്നും പറയുന്നവര്‍ ഏറെ. ആരെങ്കിലുമൊക്കെയായി ഉടക്കുണ്ടെന്ന് തെളിയിക്കാനുള്ള കച്ചിത്തുരുന്പ് പരതിയെങ്കിലും ഒന്നും കിട്ടിയില്ലെന്നതാണ് സത്യം.

അഞ്ച് പത്ത് കൊല്ലം താന്‍ നയിച്ച ചാനലില്‍ നിന്നും ഇറങ്ങിപ്പോകുന്പോള്‍ ബ്രിട്ടാസിന്റെ ലക്ഷ്യം ചെറുതൊന്നുമല്ല. കേരളത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഒരു ഇടവേള തേടുന്ന ബ്രിട്ടാസ് ഇന്ദ്രപ്രസ്ഥത്തിലോ ഇന്ത്യയ്ക്ക് പുറത്തോ ചേക്കേറാന്‍ ഒരുങ്ങുകയാണ്. കൈരളി വിടുകയാണെങ്കിലും മാധ്യമരംഗം വിടാന്‍ നാല്‍പത്തിയഞ്ചുകാരന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് ചുരുക്കം.

കൈരളിയില്‍ തുടര്‍ന്നുകൊണ്ട് പുതിയ ഓഫറുകള്‍ സ്വീകരിയ്ക്കാനാവത്തതാണ് ബ്രിട്ടാസിനെ രാജിക്കത്ത് കൊടുക്കാന്‍ പ്രേരിപ്പിച്ചത്. പിണറായിയോട് നേരത്തെ സംസാരിച്ച് അനുമതി വാങ്ങി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയോടും പറ‍ഞ്ഞുറപ്പിച്ചാണ് കക്ഷി ചാനല്‍ വിടുന്നത്. ഇക്കാര്യം നേരത്തെ മണത്തറിയാന്‍ ആര്‍ക്കും സാധിച്ചില്ല. സിപിഎം സെക്രട്ടേറിയറ്റ് അനുവാദം നല്‍കി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് സംഗതി പുറത്തായത്. അങ്ങനെ പൊട്ടലും ചീറ്റലുമൊന്നുമില്ലാതെ ഒരാള്‍ സിപിഎമ്മില്‍ പുറത്തെത്തിയതാണ് പലരെയും അദ്ഭുതപ്പെടുത്തിയത്.

എന്തായാലും ബ്രിട്ടാസിന്റെ രാജിയ്ക്കൊപ്പം പുറത്തുവന്ന എക്സ്ക്ലൂസീവുകള്‍ ചില്ലറയൊന്നുമല്ല. അതിലൊന്ന് മുരളീധരന്‍ തുടങ്ങാനിരിയ്ക്കുന്ന ജനപ്രിയ ചാനലിന്റെ തലപ്പത്തേക്ക് എന്നായിരുന്നു. മറ്റൊന്ന് അതിലും കൗതുകം ജനിപ്പിയ്ക്കന്നതാണ്. കൈരളിയുടെ ചെയര്‍മാനായ മമ്മൂട്ടി അമേരിക്കയില്‍ തുടങ്ങുന്ന ഇന്‍ഫോ ടെയ്ന്‍മെന്റ് സംരഭത്തിന് ചുക്കാന്‍ പിടിയ്ക്കാനാണ് ബ്രിട്ടാസ് കൈരളി വിട്ടതത്രേ.

നികേഷ് കുമാറിനും ശ്രീകണ്ഠന്‍ നായര്‍ക്കും ശേഷമുള്ള ഈ മീഡിയ സ്റ്റാറിന്റെ കൂടുമാറ്റം ഇങ്ങോട്ടായിരിക്കുമെന്ന ചിന്തയിലാണ് മാധ്യമലോകം. അതുമാത്രമല്ല കൈരളിയില്‍ ബ്രിട്ടാസിന്റെ പകരക്കാരാനായിരക്കുമെന്ന സസ്പെന്‍സും ബാക്കിനില്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+