അഞ്ചാം ക്രോര്‍പതിയുമായി ബച്ചന്‍ വീണ്ടും വരുന്നു

ഹു വാണ്ട് ടു ബി എ മില്യനെയര്‍ എന്ന ബ്രട്ടീഷ് ഗെയിം റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് കോന്‍ ബനേഗാ ക്രോര്‍പതി. 2000 ത്തില്‍ ആരംഭിച്ച ഷോയുടെ ഒന്നും രണ്ടും പതിപ്പുകളുടെ അവതാരകന്‍ ബച്ചന്‍തന്നെയായിരുന്നു. ബച്ചന്റെ ആദ്യ ടിവി ഷോ സ്റ്റാര്‍ ടിവിയെ ടാംറേറ്റിങില്‍ ഒന്നാമതെത്തിച്ചു.
മൂന്നാമത്തെ ക്രോര്‍പതിയില്‍ ഷാരൂഖ് ഖാന്‍ അവതാരകനായി. സോണി ടിവി സംപ്രേക്ഷണം ചെയ്ത നാലാംപതിപ്പില്‍ സമ്മാനം അഞ്ചുകോടിരൂപയാക്കി ബച്ചന്‍ തന്നെ കെബിസിയില്‍ തിരിച്ചെത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിം റിയാലിറ്റി ഷോയായ കോന്‍ ബനേഗാ ക്രോര്‍പതി സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്.












Click it and Unblock the Notifications