ശ്രീകണ്ഠന്‍നായര്‍ക്ക് പകരം ജോണ്‍ ബ്രിട്ടാസ്?

John Brittas
കൈരളി ടിവിയില്‍ നിന്നു രാജിവെച്ച എംഡിയും എഡിറ്ററുമായ ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ചാനലിന്റെ സുപ്രധാന തസ്തികയില്‍ നിയമിതനാകുമെന്ന് സൂചന. ബ്രിട്ടാസിന്റെ ഭാവി പദ്ധതികളെപ്പറ്റി പലവിധ അഭ്യൂഹങ്ങള്‍ പ്രചരിയ്ക്കുന്നതിനൊപ്പമാണ് പുതിയ വാര്‍ത്തയും ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റായിരുന്ന ആര്‍ ശ്രീകണ്ഠന്‍ നായര്‍ മനോരമയുടെ വിനോദചാനലിലേക്ക് പോയ ഒഴിവിലാണ് ബ്രിട്ടാസ് നിയമിതനാകുന്നതെന്ന് സൂചനയുണ്ട്. ഏഷ്യാനെറ്റിന്റെ സിഇഒ ആയി അദ്ദേഹം ഉടനെ ചുമതലയേല്‍ക്കും. ഏഷ്യാനെറ്റില്‍ ശ്രീകണ്ഠന്‍ നായര്‍ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിതന്നെയാണ് ബ്രിട്ടാസിനുവേണ്ടി ഒരുങ്ങുന്നത്.

ലോകത്തേറ്റവും വലിയ മാധ്യമസാമ്രാജ്യത്തിന്റെ ഉടമയായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റേകൂടി പങ്കാളിത്തത്തിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിനെ സ്റ്റാര്‍ സ്വന്തമാക്കുന്നതില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചത് സിപിഎമ്മായിരുന്നു. ആ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ തലപ്പത്തുനിന്നും രാജിവെച്ചാണ് ബ്രിട്ടാസ് ഏഷ്യാനെറ്റിലേക്ക് പോകുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ ഇക്കാര്യം വിശദീകരിയ്ക്കാന്‍ സിപിഎം ഏറെ ബുദ്ധിമുട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

ഈ മാസം 19നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസിന് സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് ഓഫര്‍ ഉണ്ടെന്നു നേരത്തേ പുറത്തു വന്നിരുന്നെങ്കിലും അദ്ദേഹം അതു സ്വീകരിക്കുന്നില്ലെന്നായിരുന്നു സൂചനകള്‍.

നേരത്തെ ഏഷ്യാനെറ്റ് എംഡി കെ.മാധവന്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് യുഎസ് ആസ്ഥാനമായി തുടങ്ങുന്ന ചാനല്‍, സിപിഎമ്മിന്‍െയും മമ്മൂട്ടിയുടെയും സാമ്പത്തിക പങ്കാളിത്തത്തോടെ ദുബായ് ആസ്ഥാനമാക്കി പ്രവാസി ഇന്ത്യക്കാര്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എന്നിവയുടെ തലപ്പത്തേക്ക് ബ്രിട്ടാസ് പോകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ രണ്ട് സംരംഭങ്ങളും ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+