Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാസ് മടങ്ങിവരുമെന്ന് മമ്മൂട്ടിയും പിണറായിയും

Pinarayi Vijayan-Mammootty
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മലയാളം കമ്മ്യൂണിക്കേഷനില്‍ നിന്ന് രാജിവെച്ചൊഴിയുന്ന ജോണ്‍ ബ്രിട്ടാസ് മടങ്ങിവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സിപിഎം സെക്രട്ടറി പിണറായിയും ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയും.

ബുധനാഴ്ച ജോണ്‍ ബ്രിട്ടാസിന് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. വിദേശത്തായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മമ്മൂട്ടി അയച്ചുകൊടുത്ത പ്രസ്താവനയിലാണ് മമ്മൂട്ടി രാജി താത്കാലികമാണെന്ന് പറഞ്ഞിരിയ്ക്കുന്നത്.

'ബ്രിട്ടാസിന്റെ രാജി താല്‍ക്കാലികമെന്നാണ കരുതുന്നത്. ദൃശ്യമാധ്യമ രംഗത്തെ കൂടുതല്‍ പഠനത്തിനു ശേഷം അദ്ദേഹം കമ്പനിയിലേക്കു മടങ്ങുമെന്നുമാണ് എന്റെ പ്രതീക്ഷ. പ്രതിസന്ധികളില്‍ കൈരളിയെ പിടിച്ചു നിര്‍ത്തുകയും പിന്നീട് മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തിയാണ് ബ്രിട്ടാസ്. അദ്ദേഹത്തിന് കൈരളി വിട്ട് പോകാന്‍ കഴിയില്ല എന്നാണ് ഞാന്‍ കരുതുന്നത്' പിണറായി പറഞ്ഞു.

അല്‍പം തിരക്കിലായതിനാലാണ് യോഗത്തില്‍ വരാന്‍ കഴിയാതിരുന്നതെന്ന് ക്ഷമാപണത്തോടെ തുടങ്ങുന്ന മമ്മൂട്ടിയുടെ പ്രസ്താവനയില്‍ ബ്രിട്ടാസ് എവിടെയാണെങ്കിലും ഏതു ഘട്ടത്തിലും മടങ്ങിവരാന്‍ കമ്പനിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയായിരിക്കുമെന്ന് വ്യക്തമാക്കി.

എന്നാല്‍ ഇതെല്ലാം കേട്ടിരുന്ന ബ്രിട്ടാസ് മറുപടി പ്രസംഗത്തില്‍ തിരിച്ചുവരവിന്റെ കാര്യമൊന്നും സൂചിപ്പിച്ചില്ല. നന്ദിപ്രകടനത്തില്‍ എല്ലാമൊതുക്കി ബ്രിട്ടാസ് കൈരളി കുടുംബത്തില്‍ നിന്നും വിടപറയുകയായിരുന്നു. എന്തായാലും ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് കൂടുവിട്ട് കൂടുമാറുന്ന ജേര്‍ണലിസ്റ്റുകള്‍ക്കൊന്നും ലഭിയ്ക്കാത്ത യാത്രയയപ്പ് സ്വീകരിച്ചുകൊണ്ടാണ് ബ്രിട്ടാസ് കൈരളിയുടെ പടിയിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+