Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാസ് മര്‍ഡോക്ക് ചാനലിന്റെ തലപ്പത്ത്

John Brittas
തിരുവനന്തപുരം: കൈരളി ടിവിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞ ജോണ്‍ ബ്രിട്ടാസ് മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റില്‍. തന്റെ നീക്കം എങ്ങോട്ടെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബ്രിട്ടാസ് കൈരളിയുടെ പ്രധാന എതിരാളികളായ ഏഷ്യാനെറ്റിനൊപ്പം ചേര്‍ന്നിരിയ്ക്കുന്നത്.

തിങ്കളാഴ്ച പുളയറക്കോണത്തെ ആസ്ഥാനത്തെത്തിയ അദ്ദേഹം ഏഷ്യാനെറ്റിന്റെ ബിസിനസ് ഹെഡായി ചുമതലയേറ്റടെുത്തു. ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ഏഷ്യാനെറ്റ് മലയാളം ചാനലുകളുടെ പൂര്‍ണചുമതലക്കാരനായിരിക്കും ബ്രിട്ടാസ് എന്ന് ഏഷ്യാനെറ്റ് എംഡി കെ മാധവന്‍ പറഞ്ഞു.

എട്ടു വര്‍ഷം സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് പാര്‍ട്ടി ഏറ്റവുമെതിര്‍ക്കുന്ന സ്റ്റാര്‍ ടിവിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക് ബ്രിട്ടാസ് കൂടുമാറ്റം നടത്തിയിരിക്കുന്നത്. ബ്രിട്ടാസിന്റെ ചുവടുമാറ്റത്തിന് കാരണം സിപിഎമ്മിലെ വിഭാഗീയതയെന്ന് പലകോണുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നഷ്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന കൈരളി ചാനലുകളെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷമാണ് ബ്രിട്ടാസ് മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും രാജിവെച്ചത്. ബ്രിട്ടാസിന്റെ മികവ് ചാനല്‍ ബിസിനസ് രംഗത്ത് ഏറെ പ്രകീര്‍ത്തിയ്ക്കപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹത്തിന് ഏഷ്യാനെറ്റിലേക്കുള്ള വഴി തുറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+