ബ്രേക്കിങ് ന്യൂസ്- 'ഒബാമ' ബിന്‍ ലാദന്‍ മരിച്ചു!!

എന്നാല്‍ അമേരിക്കയില്‍ നേരെ മറിച്ചാണ് സംഭവിച്ചത്. പണിയെല്ലാം ഒതുക്കി കൂടയണയാന്‍ ഒരുങ്ങുന്ന നേരത്താണ് തങ്ങളുടെ പ്രധാന ശത്രുവിന്റെ മരണവാര്‍ത്ത അവരെ തേടിയെത്തിയത്. എന്തായാലും ലാദന്റെ മരണം ബ്രേക്കിങ് ന്യൂസായി കൊടുക്കാന്‍ ചാനലുകള്‍ മത്സരിയ്ക്കുക തന്നെ ചെയ്തു. ഇതിനിടെ പലര്‍ക്കും വലിയ അബദ്ധങ്ങളും പിണഞ്ഞു.
യുഎസിലെ 'ഫോക്‌സ് 40' ചാനലിന് പറ്റിയ പറ്റായിരുന്നു ഇതില്‍ ഏറ്റവും രസകരം. ചാനലിന്റെ ബ്രേക്കിങ് ന്യൂസ് -'ഒബാമ ബിന്‍ ലാദന്‍ ഡെഡ്' എന്നായിരുന്നു. വാര്‍ത്ത ധൃതിയില്‍ കൊടുത്തപ്പോഴാണ് തങ്ങളുടെ സ്വന്തം പ്രസിഡന്റിന്റെ അര്‍ദ്ധവധം ചാനലുകാര്‍ നടത്തിയത്. ഇംഗ്ലീഷില്‍ ഒബാമയ്ക്കും ഒസാമയ്ക്കും ഒരു 'ബി'യുടെയും എസിന്റെയും വ്യത്യാസം മാത്രമാണുള്ളത് എന്നാല്‍ ചാനലിന് അതുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. എളുപ്പത്തില്‍ പറ്റാവുന്ന അബദ്ധമെന്ന് പറഞ്ഞാണ് ചാനല്‍ അധികൃതര്‍ നാണക്കേടില്‍ നിന്നും തലയൂരിയത്.
ഇതുപോലൊരു അബദ്ധം എംഎസ്എന്‍ബിസി ചാനല്‍ കറസ്‌പോണ്ടന്റ് നോറ ഓ ഡൊണലിനും സംഭവിച്ചു. ട്വിറ്ററില്‍ 'Obama had been killed' എന്നായിരുന്നു നോറ ട്വീറ്റ് ചെയ്തത്. ഒബാമ കീഴടങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത് സിഎന്‍എന്നും അബദ്ധത്തില്‍ പങ്കാളികളായി.
ഇങ്ങ് കേരളത്തിലും ലാദന്‍ വാര്‍ത്തയില്‍ അബദ്ധം പറ്റിയവരുണ്ട്. ഒസാമയും ഒബാമയുമായിരുന്നു പലര്‍ക്കും തെറ്റിയത്. എന്നാല്‍ നമ്മുടെ ഒരു പ്രമുഖ മലയാള പത്രം ലാദന്‍ വാര്‍ത്ത കൊടുത്തപ്പോള്‍ വലിയൊരു രാജ്യദ്രോഹമാണ് ചെയ്തത്. മാതൃഭൂമി പത്രത്തില്‍ ലാദന്‍ ഒളിച്ചിരുന്ന അബോട്ടാബാദ് എവിടെയെന്ന് സൂചിപ്പിയ്ക്കുന്ന ഭൂപടം വിശദമായി തന്നെ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഭൂപടത്തില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീര്‍ കണ്ടുപിടിയ്ക്കണമെങ്കില്‍ ലേശം മെനക്കടണം. വിദേശ വാര്‍ത്താ ഏജന്‍സിയുടെ ഭൂപടം ഉപയോഗിച്ചതാണ് ഗൗരവകരമായ അബദ്ധത്തിന് ഇടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications
