ആഭാസകരമായ പെര്‍ഫ്യൂംപരസ്യങ്ങള്‍ക്ക് വിലക്ക്

മിക്ക പരസ്യങ്ങളും ലൈംഗിക ദുസ്സൂചനകളും അശ്ലീല പരാമര്‍ശങ്ങളും വംശീയ പ്രയോഗങ്ങളും നിറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ദുസ്സൂചനകളില്ലാത്തതും അശ്ലീല പരാമര്‍ശങ്ങളുള്ളില്ലാത്തതുമായ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ വിലക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യങ്ങളുടെ ധാര്‍മ്മികത സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടി.
പരസ്യങ്ങള്‍ പിന്‍വലിക്കുകയോ മാറ്റിനിര്‍മിക്കാന്‍ ഉത്തരവിടുകയോ ചെയ്യണമെന്നു അഡ്വര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഒഫ് ഇന്ത്യ(എഎസ് സിഐ)യ്ക്കു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കി. വൈല്‍ഡ് സ്‌റ്റോണ്‍, ന്യൂ ആക്‌സ് ഗൂഗ്‌ളി, സറ്റാക് ആക്‌സ്, സെറ്റ് വെറ്റ്, ഡെന്‍വര്‍ ഡിയൊ എന്നിവയുടെ പരസ്യങ്ങള്‍ക്കെതിരെയാണു സര്‍ക്കാര്‍ നടപടി. പുരുഷന്മാര്‍ക്കുള്ള പെര്‍ഫ്യൂമുകളില്‍ മിക്കതിലും സ്ത്രീകളാണ് പ്രത്യക്ഷപ്പെടുന്നത്. സ്ത്രീത്വത്തെ താഴ്ത്തിക്കെട്ടുന്നവയാണ് ഇതില്‍ പലതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു
അഞ്ച്് ദിവസത്തിനകം ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാന്‍ അഡ്വഡൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരസ്യങ്ങളുടെ മേല്‍നോട്ട ചുമതല ഈ കൗണ്‍സിലിനാണ്.












Click it and Unblock the Notifications