ലീഗ് ചാനല്‍ പരണത്ത്;മാധ്യമപ്രവര്‍ത്തകര്‍ വഴിയാധാരം

ചാനല്‍ ഫ്രീസറിലായതോടെ ലീഗ് ചാനലില്‍ സുരക്ഷിത താവളം തേടിയ ഒരുപറ്റം മാധ്യമപ്രവര്‍ത്തകരാണ് വഴിയാധാരമായത്. ചാനലിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. മറ്റു ദൃശ്യമാധ്യമങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഇവിടേക്ക് ചേക്കേറുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലികളിലൊരാളായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ചാനല്‍ പരാജയപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഇവിടേക്ക് കൂട്ടത്തോടെ എത്തിയത്. എന്നാല്‍ ബോര്‍ഡിന്റെ പുതിയ തീരുമാനത്തോടെ ഇവരുടെ ഭാവിയും ഇരുളിലായിരിക്കുകയാണ്.
ചാനല്‍ സിഇഒയായി ഇന്ത്യാവിഷനിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണനെയാണ് നിയമിച്ചിരുന്നത്. ജീവനക്കാരൊന്നും ഇനിയൊരറിയിപ്പ് ലഭിയ്ക്കുന്നത് വരെ ഓഫീസിലെത്തി ബുദ്ധിമുട്ടേണ്ടെന്നാണ് ബോര്‍ഡ് യോഗം അറിയിച്ചിരിയ്ക്കുന്നത്.
പ്രമോട്ടര്‍മാരായ കേരള ഇ മീഡിയ ഡവലപ്പ്‌മെന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകളാണ് ലീഗ് ചാനലിനെ പ്രതിസന്ധിയിലാക്കിയതെന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഐസ്‌ക്രീം കേസ് വിവാദങ്ങളും ലീഗ് ചാനലിന് തിരിച്ചടിയായെന്ന് പറയപ്പെടുന്നു. അതിനിടെ ലീഗിന്റെ അഞ്ചാം മന്ത്രിപദം മോഹിച്ച എംഎല്‍എ ചാനല്‍ ഏറ്റെടുക്കാന്‍ രംഗത്തെത്തുമെന്നും ശ്രുതിയുണ്ട്.












Click it and Unblock the Notifications