നമ്മള്‍ തമ്മില്‍ അവതരിപ്പിക്കാന്‍ ജോണ്‍ ബ്രിട്ടാസ്

John Brittas
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ നമ്മള്‍ തമ്മില്‍ എന്ന ടോക്ക് ഷോയുടെ അവതാരകനായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഈ പരിപാടി അവതരിപ്പിക്കുന്നത് അരുണ്‍ ആണ്. ഒന്നോ രണ്ടോ എപ്പിസോഡുകളില്‍ക്കൂടി മാത്രമേ ഇനി അരുണ്‍ അവതാരകനായി ഉണ്ടാവുകയുള്ളുവെന്നാണ് സൂചന.

കൈരളി ടിവി വിട്ട് ബ്രിട്ടാസ് സിപിഎം മാധ്യമക്കുത്തകക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്ന റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ചാനലില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. പാര്‍്ട്ടിയ്ക്കുള്ളില്‍ത്തന്നെ ഏറെ അമ്പരപ്പുണ്ടാക്കിയ കാര്യമായിരുന്നു ഇത്. കൈരളിയില്‍ ക്വസ്റ്റ്യ്ന്‍ ടൈം എന്ന അഭിമുഖ പരിപാടിയും ക്രോസ് ഫയര്‍ എന്ന ടോക്ക് ഷോയും കൈകാര്യം ചെയ്തിരുന്നത് ബ്രിട്ടാസായിരുന്നു.

അതിനാല്‍ത്തന്നെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയിലും ബ്രിട്ടാസിന് തിളങ്ങാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ താന്‍ അവതാരകനായി എത്തുമ്പോള്‍ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയുടെ പേര് മാറ്റണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അത് ഏഷ്യാനെറ്റ് മാനേജ്‌മെന്റ് അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏണ്ണൂറ് എപ്പിസോഡുകള്‍ പി്ന്നിട്ട നമ്മള്‍ തമ്മില്‍ ഏഷ്യാനെറ്റിന്റെ പ്രസ്റ്റീജ് പരിപാടികൂടിയാണ്. ഏഷ്യാനെറ്റ് വൈസ്പ്രസിഡന്റ് ആയിരിക്കെ രാജിവെച്ച ആര്‍.ശ്രീകണ്ഠന്‍ നായരാണ് നമ്മള്‍ തമ്മില്‍ എന്ന പരിപാടി തുടങ്ങിയതും ദീര്‍ഘകാലം അവതരിപ്പിച്ചതും. അതിനുശേഷം സിനിമാ നടന്‍ ജഗദീഷായിരുന്നു അവതാരകന്‍.

കുറച്ച് എപ്പിസോഡുകള്‍ക്കു ശേഷം ജഗദീഷിനെ മാറ്റി അരുണിനെ കൊണ്ടുവന്നു. ദൂരദര്‍ശനിലായിരുന്ന അരുണ്‍ നമ്മല്‍ തമ്മില്‍ എന്ന പരിപാടിയിലൂടെ കഴിവ് തെളിയിക്കുകയും ചെയ്തു. അരുണ്‍ അവതാരകനായി എത്തിയതോടെ ഈ പരിപാടിയുടെ റേറ്റിങ് കൂടുകയും ചെയ്തിട്ടുണ്ട്. ഇനി അവതാരകനായി ബ്രി്ട്ടാസ് എത്തുമ്പോള്‍ പരിപാടി കൂടുതല്‍ ജനപ്രിയമാകുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+