ടേസ്റ്റ് ഓഫ് കേരളയില്‍ ഇനി രാജ് കലേഷ് ഇല്ല

Raj Kalesh
ടെലിവിഷന്‍ അവതാരകര്‍ ചാനലുകള്‍ മാറുന്നത് പുതിയ കാര്യമല്ല, പലപ്പോഴും ജനപ്രിയപരിപാടികള്‍ വിട്ട് അവതാരകര്‍ കൂടുമാറുന്നത് ചാനലുകാരെ പ്രതിസന്ധിയിലാക്കാറുമുണ്ട്. ഇക്കാര്യത്തില്‍ ഇനി രാജ് കലേഷിന്റെ ഊഴമാണ്.

അമൃത ടിവിയിലെ സൂപ്പര്‍ഹിറ്റ് പാചകപരിപാടി ടേസ്റ്റ് ഓഫ് കേരള വിട്ട് രാജ് കലേഷ് മാറുകയാണ്. മനോരമ ആരംഭിക്കാനിരിക്കുന്ന വിനോദചാനലിലേയ്ക്കാണ് കലേഷ് പോകുന്നതെന്നാണ് സൂചന. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 12.30യ്ക്കുള്ള ടേസ്റ്റ് ഓഫ് കേരള അമൃതയുടെ സ്റ്റാര്‍ പ്രോഗ്രാമുകളില്‍ ഒന്നാണ്.

അവതാരകര്‍ നിന്ന് അവതരിപ്പിക്കുന്ന പാചകഷോ എന്നതിനുപരിയായി വിവിധ രുചിഭേദങ്ങള്‍ തേടിയുള്ള ഒരു യാത്ര എന്ന പുതിയ സങ്കല്‍പ്പവുമായിട്ടാണ് ടേസ്റ്റ് ഓഫ് കേരള വന്നത്. പ്രേക്ഷകര്‍ ഇതിനെ വളരെ പെട്ടെന്നായിരുന്നു സ്വീകരിച്ചത്. ഇതില്‍ കലേഷിന്റെ പങ്ക് ഒട്ടും ചെറുതല്ല.

ടേസ്റ്റ് ഓഫ് കേരളയുടെ പ്രൊഡ്യൂസറും കലേഷിന്റെ ഭാര്യയുമായ ദിവ്യയും ചാനല്‍ വിടുമോയെന്നകാര്യം വ്യക്തമല്ല. കലേഷിനൊപ്പം ദിവ്യയെയും മനോരമ ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്തായാലും ടേസ്റ്റ് ഓഫ് കേരളയുടെ പുതിയ എപ്പിസോഡില്‍ എത്തുന്നത് പുതിയ അവതാരകയാണ്. കലേഷ് മാറി പുതിയ അവതാരക വരുമ്പോള്‍ പരിപാടിയില്‍ മറ്റെന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. എന്തായാലും കലേഷിനെപ്പോലെ നാടു ചുറ്റി സഞ്ചരിച്ചുതന്നെയാകും പുതിയ അവതാരകയും ടേസ്റ്റ് ഓഫ് കേരള അവതരിപ്പിക്കുകയെന്നാണ് സൂചന.

2007ല്‍ ഈ പരിപാടി കലേഷിനു മികച്ച അവതാരകനുള്ള അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. ടേസ്റ്റ് ഓഫ് കേരളയുടെ ചുവടുപിടിച്ച് മറ്റു ചില പരിപാടികളും മലയാള ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+