ബാലവേല റിപ്പോര്‍ട്ട്; ബിബിസി മാപ്പുപറഞ്ഞു

ബിബിസി പനോരമയിലെ പ്രൈമാര്‍ക്ക് ഓണ്‍ ദ റാക്ക് എന്ന പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖ വസ്ത്രനിര്‍മാണ കമ്പനി കുട്ടികളെ തൊഴിലെടുപ്പിയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിലാണ് വ്യാജവീഡിയോ കയറ്റിവിട്ടത്.
ബാംഗ്ലൂരിലെ ഒരു ചേരിയിലുള്ള നിര്‍മാണശാലയില്‍ മൂന്ന് ബാലന്‍മാര്‍ വസ്ത്രം തുന്നുന്ന വീഡിയോ ആണെന്ന പേരിലായിരുന്നു വാര്‍ത്തയില്‍ ഈ വീഡിയോ ഉള്‍ക്കൊള്ളിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ വീഡിയോ വ്യാജമാണെന്ന് ബിബിസി അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യക്തമായെന്നാണ് അവരുടെ വിശദീകരണം. ഇന്‍വെസ്റ്റിഗേറ്റിങ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ള പനോരമ പ്രോഗ്രാമിന് കനത്ത തിരിച്ചടിയായി മാറി ഈ കുറ്റസമ്മതം. പനോരമയുടെ അടുത്ത ഷോയില്‍ ക്ഷമാപണം നടത്തുമെന്നാണ് ബിബിസി അറിയിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications
