ഓ മൈ ഗോള്‍ഡുമായി ലിസ റേ

ലിസയുടെ രസകരമായ അവതരണം പരാപാടിയെ വ്യത്യസ്തമാക്കുന്നു. ഓ മൈ ഗോള്‍ഡ്(ഒഎംജി)എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജൂലൈ 11നാണ് തുടങ്ങിയത്, 15വരെ തുടരും. രാത്രി ഒന്‍പതുമണിയ്ക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
നഗരങ്ങളിലെ സ്വര്‍ണാഭരണ നിര്‍മാണത്തിലെ വ്യത്യസ്ത പാരമ്പര്യങ്ങളും രീതികളും കണ്ടെത്തി അവതരിപ്പിക്കുകയാണ് പരിപാടിയില്‍. ദില്ലി, ചെന്നൈ, ഹൈദരാബാദ്, ജയ്പുര്‍ എന്നിവയാണ് കൊച്ചിക്ക് പുറമെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നഗരങ്ങള്‍.
കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ലിസ റായ് ഏറെനാളായി അഭിനയത്തില്‍ നിന്നും മോഡലിങില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. ഇത് ഇവരുടെ ഒരു തിരിച്ചുവരവ് പരിപാടികൂടിയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ കഴിയുന്ന ഒരു ആഭരണ ഷോ എന്നാല്‍ ലിസ ഓ മൈ ഗോള്‍ഡിനെ വിശേഷിപ്പിക്കുന്നത്. ലിസയുടെ വേഷവിധാനങ്ങളും പരിപാടിയുടെ ഒരു ആകര്‍ഷണമാണ്.


Click it and Unblock the Notifications