സോണി ഇനാടു ടിവിയെ വാങ്ങും, 2400 കോടിയ്ക്ക്?

ETV Logo
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കച്ചവടം നടക്കാന്‍ പോവുകയാണ്. ആന്ധ്രയിലെ രാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഇനാടു ടെലിവിഷന്‍ ചാനലുകള്‍ ഹിന്ദി ചാനലായ സോണി ടിവിയുടെ ഉടമസ്ഥതയുള്ള കമ്പനി വാങ്ങുന്നു. മള്‍ട്ടി സ്ക്രീന്‍ മീഡിയ (എംഎസ്എം) ആണ് ഇനാടുവിന്റെ 11 പ്രാദേശിക ചാനലുകള്‍ വാങ്ങാനുള്ള ചര്‍ച്ച നടത്തുന്നത്.

ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. പതിനൊന്ന് ചാനലുകള്‍ക്കും കൂടി എംഎസ്എം 50 - 60 കോടി ഡോളര്‍ ( 2,250-2,400 കോടി രൂപ) നല്‍കുമെന്നാണ് അറിയുന്നത്. തെക്കേ ഇന്ത്യയില്‍ ഇതുവരെ സോണിയ്ക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. ഈ ഇടപാട് നടക്കുകയാണെങ്കില്‍ തെക്കേഇന്ത്യയിലേയ്ക്ക് കടക്കാന്‍ കഴിയുമെന്നതാണ് അനുകൂലമായി സോണി കാണുന്നത്.

ഇന്ത്യയില്‍ നടന്ന മാധ്യമ സ്ഥാപനങ്ങളുടെ കച്ചവടത്തില്‍ ഏറ്റവും വലിയതായിരിയ്ക്കും ഈ ഇടപാട്. ഇതുവരെ നടന്ന ഇടപാടുകളില്‍ ഏറ്റവും വലുത് ഇനാടു ടെലിവിഷന്റെ തന്നെ മാതൃ സ്ഥാപനമായ ഉഷോദയ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ നിമേഷ് കമ്പാനി എന്ന നിക്ഷേപകന്‍ വാങ്ങിയതാണ്. 57.8 കോടി ഡോളറിനായിരുന്നു (ഏകദേശം 2601 കോടി രൂപ) ആ കച്ചവടം. അതിനെ കടത്തി വെട്ടുന്നതായിരിയ്ക്കും ഈ കച്ചവടമെന്നാണ് കരുതുന്നത്.

ഇടിവിയുടെ തെലുങ്ക്, ബാംഗ്ല, ഗുജറാത്തി വിനോദ ചാനലുകള്‍ യു എസിലും പ്രചരിപ്പിയ്ക്കാമെന്ന നേട്ടവും സോണിയ്ക്കുണ്ട്. സോണിയുടെ മാതൃ സ്ഥാപനം വിദേശ കമ്പനിയായതുകൊണ്ട് ഇനാടു ടെലിവിഷന്റെ വാര്‍ത്താ ചാനലുകള്‍ സോണിയ്ക്ക് വാങ്ങാനാവില്ല. ഇന്ത്യന്‍ വാര്‍ത്താ ചാനലുകളില്‍ വിദേശ കമ്പനികള്‍ക്ക് 26 ശതമാനത്തിലേറെ ഓഹരി കൈയാളാനാവില്ല. തെലുങ്കില്‍ നടത്തുന്ന വാര്‍ത്താ ചാനലായ ഇടിവി 2 ഉഷോദയ എന്റര്‍പ്രൈസസ് തന്നെ തുടര്‍ന്നും നടത്തും. മാത്രമല്ല ഇപ്പോള്‍ ഇനാടു ടിവിയുടെ വിവിധ ഭാഷകളിലെ വിനോദ ചാനലുകളില്‍ നടത്തുന്ന വാര്‍ത്താ പരിപാടികള്‍ നിറുത്തുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+