മുകേഷ് നോ ഡീല്‍ പറയുന്നു

Deal Or No Deal
മലയാളം ചാനല്‍ ലോകത്ത് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട സൂര്യ ടിവിയിലെ റിയാലിറ്റി ഷോ ഡീല്‍ ഓര്‍ നോ ഡീല്‍ അവസാനിപ്പിക്കുന്നു. നടന്‍ മുകേഷ് അവതരിപ്പിയ്ക്കുന്ന റിയാലിറ്റി ഷോയുടെ അവസാന എപ്പിസോഡ് ആഗസ്റ്റ് 16ന് സംപ്രേക്ഷണം ചെയ്യും.

ജീവിതത്തില്‍ കഷ്ടപ്പാടും ദുരിതവും അനുഭവിയ്ക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഒരു കൈസഹായമായി ഈ റിയാലിറ്റി ഷോ മാറിയിരുന്നു. ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ തുടരുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ ചില ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലമാണ് അവസാനിപ്പിയ്ക്കുന്നതെന്ന് സൂചനകളുണ്ട്, സണ്‍ നെറ്റ് വര്‍ക്ക് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഈ പരിപാടിയേയും ബാധിയ്ക്കുകയായിരുന്നുവെന്നും അറിയുന്നു. 172 എപ്പിസോഡുകള്‍ വിജയകരമായി പിന്നിട്ട ഷോ നിര്‍ത്തുന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നാണ് വിലയിരുത്തല്‍.

അമ്പത് എപ്പിസോഡുകള്‍ അവതരിപ്പിക്കാനുള്ള കരാര്‍ ഒപ്പിട്ടാണ് മുകേഷ് ഈ പരിപാടി അവതരിപ്പിയ്ക്കാനെത്തിയത്. എ്ന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയം ഷോ നേടിയതോടെ നടനുമായുള്ള കരാര്‍ ചാനല്‍ പുതുക്കുകയായിരുന്നു.

ഡച്ച് ചാനലിലെ ഹണ്ട് പോര്‍ മില്യന്‍സ് എന്ന റിയാലിറ്റി ഷോയുടെ ചുവടുപിടിച്ച് ലോകമെങ്ങും വിവിധ ഭാഷചാനലുകളില്‍ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ഷോ സംപ്രേക്ഷണം ചെയ്തുവരുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചാനലുകളില്‍ 'ഡീല്‍ ഓര്‍ നോ ഡീല്‍' അവതരിപ്പിച്ചിരുന്നു. എന്നാല്‍ മലയാളത്തിലേതുപോലെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംനേടാന്‍ മറ്റ് ഭാഷകളില്‍ കഴിഞ്ഞില്ല.

ഷോ അവസാനിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നതോടെ തന്റെ ഫോണിലേക്ക് ഒട്ടേറെ കോളുകളാണ് വരുന്നതെന്ന് മുകേഷ് പറയുന്നു. ഈ പരിപാടി തുടരണമെന്നാവശ്യമാണ് ഇതിലേറെയും. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പരിപാടി തുടര്‍ന്നുപോകാന്‍ ചാനല്‍ അധികൃതര്‍ ശ്രമിയ്ക്കണമെന്നും മുകേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+