കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി ഉഷ ബിഗ് ബോസ്സില്‍?

  • By Ajith Babu
Google Oneindia Malayalam News

PT Usha
ഇന്ത്യന്‍ ടിവി ചാനലുകളിലെ ഏറ്റവും വലിയ ഹിറ്റ് റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ്സില്‍ മുന്‍ മലയാളി അത്‌ലറ്റ് പിടി ഉഷയും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ബിഗ് ബോസ്സിന്റെ അണിയറക്കാര്‍ ഉഷയെയും സമീപിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഒരു നിമിഷത്തിന്റെ നൂറിലൊരംശത്തിന്റെ വിലയെന്തെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ ഉഷയുടെ നേട്ടങ്ങള്‍ മറികടക്കാന്‍ മറ്റൊരു ഇന്ത്യന്‍ അത്‌ലറ്റിനും കഴിഞ്ഞിട്ടില്ല. ട്രാക്കില്‍ ഇന്ത്യയുടെ എക്കാലത്തെയും മിന്നുംതാരമായ പയ്യോളി എക്‌സ്പ്രസ് ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ഉത്തേജക വിരുദ്ധ ഏജന്‍സി അധികൃതര്‍ ഉഷയുടെ കോഴിക്കോട്ടെ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പരിശോധന നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും ഉഷ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ബോളിവുഡ് താരവും മോഡലുമായ ഡിനോ മോറിയയെും ഷോയില്‍ പങ്കെടുപ്പിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

English summary
PT Usha has reportedly been approached for reality show " Bigg Boss". The former athlete, who was last in the news when NADA's (National Anti-Doping Agency) team conducted a check at the Usha School of Athletics at Kinaloor in Kozhikode last month, hasn't given a reply yet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X