സ്റ്റാര്‍ സിങറില്‍ സംഗതി നന്നാക്കാന്‍ ശരത്തില്ല

ഗായകന്‍ ഹരിഹരന്‍, എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ എന്നിവരാണ് പുതിയ സീസണിലെ വിധികര്‍ത്താക്കള്‍.
സ്റ്റാര്‍ സിങറിന്റെ തുടക്കം മുതല്‍ തന്നെ ശരത് ജഡ്ജിങ് പാനലിലെ സ്ഥിരം അംഗമായിരുന്നു. ഈ ഷോ വന്നതോടെ സംഗീതത്തിലെ സംഗതികള്‍ ഏറെ ചര്‍ച്ചാവിഷയമാവുകുയും ശരത്തിന് സംഗതിയെന്ന് മറുപേര് വീഴുകയും വരെ ചെയ്തിരുന്നു. മത്സരാര്‍ഥികളോട് നിഷ്‌കരുണം കമന്റ് പറയുന്നുവെന്നും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങളും ശരത്തിനെതിരെ ഉയര്‍ന്നിരുന്നു.
പുതിയ സീസണില്‍ ശരത്ത് ഇല്ലാത്തത് അഞ്ചാം സീസണിലെ വിജയിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ അപാകതയാണെന്ന് സൂചനയുണ്ട്. മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള കല്‍പ രാഘവേന്ദ്രയാണ്.
ഫൈനല്‍ മത്സരം നടന്ന ദിവസം വിധിനിര്‍ണയത്തിന് മുമ്പ് യേശുദാസ് കല്‍പന വിജയിയാണെന്ന രീതിയല്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. വിജയിയെ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.
ഇതില്‍ ശരത്തിന് എതിര്‍പ്പുണ്ടെന്നാണ് കേള്‍ക്കുന്നത്. കോഴിക്കോട്ടുനിന്നുമുള്ള മത്സരാര്‍ഥി മൃദുലയ്ക്കായിരുന്നു ഒന്നാം സ്ഥാനം കിട്ടേണ്ടതെന്നായിരുന്നുവത്രേ ശരത്തിന്റെ പക്ഷം. പക്ഷേ വിധിനിര്‍ണയത്തിന് മുമ്പ് ഫൈനലിലെ വിശിഷ്ടാതിഥിയായി എത്തിയ ഗാനഗന്ധര്‍വന്‍ യേശുദാസ് ഒന്നാം സ്ഥാനം കല്‍പ്പനയ്ക്കുതന്നെയെന്ന് പറഞ്ഞത് ശരിയായില്ലെന്നും ഇത് വിധികര്‍ത്താക്കളെ സ്വാധീനിച്ചിട്ടുണ്ടെന്നുമാണത്രേ ശരത്ത് പറയുന്നത്.


Click it and Unblock the Notifications
