കൈരളിയുടെ തലപ്പത്ത് മമ്മൂട്ടി വീണ്ടും

ഓഹരി ഉടമകള്‍ക്ക് ഈ വര്‍ഷം 5 ശതമാനം ഡിവിഡന്റ് ഡിസംബര്‍ മാസം മുതല്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ മമ്മൂട്ടി പ്രഖ്യാപിച്ചു. ഗള്‍ഫ് മലയാളികള്‍ക്കായി 'കൈരളി അറേബ്യ' എന്ന പേരില്‍ പുതിയ ചാനല്‍ ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കൈരളി ഹൈ ഡഫനിഷനിലേക്ക് മാറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പരിപാടികള്‍ക്കു നിലവാരമില്ലാത്തതിന്റേയും സ്ഥാനമൊഴിഞ്ഞ എംഡി: ജോണ്‍ബ്രിട്ടാസിന്റേയുമെല്ലാം പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണു യോഗത്തിലുയര്‍ന്നത്. എന്നാല്‍ ബ്രിട്ടാസിന്റെ പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി പ്രകീര്‍ത്തിക്കുകയാണുണ്ടായത്.
കൈരളിയെ പേ ചാനല്‍ ആക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജോണ്‍ ബ്രിട്ടാസിന്റെ ശമ്പളം എത്രയായിരുന്നുവെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഒന്‍പതു ലക്ഷമാണു വാര്‍ഷിക ശംബളമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മൊത്ത വരുമാനം 67.82 കോടി രൂപയായി വര്‍ധിച്ചിരുന്നു. അറ്റാദായം 14.60 കോടി രൂപയായി ഉയര്‍ന്നുവെന്നും വാര്‍ഷിക പൊതുയോഗം അംഗീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications
