ചാനല്‍ പ്രളയത്തിലേക്ക് മാധ്യമത്തിന്റെ മീഡിയ വണ്‍

മാധ്യമം ബ്രോഡ്കാസ്റ്റിങ് ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംപ്രേക്ഷണ അനുമതി വെള്ളിയാഴ്ച ലഭിച്ചു.
വാര്‍ത്തയും ആനുകാലിക-വിനോദ പരിപാടികളും ഉള്‍ക്കൊള്ളുന്ന മലയാളം ടെലിവിഷന്‍ ചാനലാണ് മീഡിയ വണ്‍ എന്ന് മാനേജിങ് ഡയറക്ടര്‍ കെ യാസീന്‍ അഷ്‌റഫ് അറിയിച്ചു. ജമാഅത്തെയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മാധ്യമം പത്രം ചാനല്‍ ആരംഭിയ്ക്കാനുള്ള പദ്ധതി ഏറെക്കാലം മുമ്പെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള അനുമതി പലകാരണങ്ങള്‍ മൂലം വൈകിയ്ക്കുകയാണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഏതാണ്ട് പതിനഞ്ചിലധികം ചാനലുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ തന്നെ ആറ് ചാനലുകള്‍ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളാണിത്. മാതൃഭൂമിയും കേരള കൗമുദിയും ആരംഭിയ്ക്കുന്ന ചാനലുകള്‍ വരുംമാസങ്ങളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications