കുട്ടികള്‍ക്കായ് കൊച്ചുടിവി

മുഴുവന്‍ സമയവും കുട്ടികള്‍ക്കുവേണ്ടി ഒരു ചാനല്‍ ഉണര്‍ന്നിരിക്കുന്നു,കൊച്ചു ടിവി തെന്നിന്ത്യയിലെ പ്രമുഖ ചാനല്‍ ഗ്രൂപ്പായ സണ്‍നെറ്റ് വര്‍ക്കാണ് കുട്ടികള്‍ക്കുവേണ്ടി സജീവമായി രംഗത്തു വന്നിരിക്കുന്നത്. ഒക്ടോബര്‍ പതിനാറ് മുതല്‍ സംപ്രേഷണം ആരംഭിച്ച കൊച്ചു ടിവി കുട്ടികള്‍ക്ക് മാത്രമായുമുള്ള ചാനലാണ്.
തമിഴിലെ ചുട്ടി, തെലുങ്കിലെ ഖുഷി.ടി.വി, കന്നഡയിലെ ചിന്റു ടി.വി.എന്നിവ വന്‍വിജയം കൈവരിച്ചതോടെയാണ് മലയാളത്തില്‍ ഒരു കിഡ്‌സ് ടിവി എന്ന കണ്‍സെപ്റ്റിലേക്ക് സണ്‍നെറ്റ്വര്‍ക്ക് എത്തുന്നത്. അതിന്റെ ഫലമായാണ് കൊച്ചു ടിവി പിറക്കുന്നത്.
കുട്ടികളുടെ പ്രിയകൂട്ടുകാരായ കഥാപാത്രങ്ങളാണ് സ്‌പൈഡര്‍മാന്‍, സ്‌റുവര്‍ട്ട് ലിററില്‍, ഹീമാന്‍, ജാക്കിച്ചാന്‍ ,ടൂപ്പി ആന്റ് ബിന്ദു തുടങ്ങിയ നിരവധി കാര്‍ട്ടൂണ്‍ ചാനലുകളിനി കുട്ടികള്‍ക്ക് മലയാളത്തില്‍ ആസ്വദിക്കാന്‍ കൊച്ചു ടിവി വഴിയൊരുക്കുന്നു.
ഇതോടൊപ്പം കുട്ടികളെ പ്രധാന കാഴ്ചക്കാരായ് കണ്ടുകൊണ്ട് തയ്യാറാക്കുന്ന നിരവധി പ്രോഗ്രാമുകളും മലയാളിവല്‍ക്കരിച്ചുകൊണ്ട് കുട്ടികള്‍ക്കുകാണാനുള്ള അവസരം ഉണ്ടാകും.കിഡ്‌സ് ഷോകള്‍, ന്യൂസ്,ഗെയിംസ്, ഫണ്‍ ടൈം, വിദ്യഭ്യാസസംബന്ധിയായ പരിപാടികള്‍, മൂവീസ് തുടങ്ങി നിരവധി പരിപാടികള്‍ക്കിനി തീരുമാനങ്ങള്‍ കുട്ടികളുടെ താല്പര്യവുമായ് ബന്ധപ്പെട്ടാണ് മുന്നോട്ട് പോകുന്നത്.
ഇനി മുതല്‍ കുട്ടികള്‍ക്ക് സ്വതന്ത്രലേകം കൊച്ചു ടിവിയിലൂടെ തുറക്കപ്പെടും. കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ആനിമേഷന്‍ കഥകളാവും കൊച്ചു ടിവിയുടെ മുഖ്യ ആകര്‍ഷണം.












Click it and Unblock the Notifications