Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാര്‍ സിങ്ങര്‍ വിവാദം: യേശുദാസ് വിശദീകരണത്തിന്

Yesudas
ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങര്‍ അഞ്ചാം സീസണിന്റെ ഫിനാലെ വേദിയിലെ തന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് താമസിയാതെ ഗായകന്‍ കെജെ യേശുദാസ് പരസ്യവിശദീകരണം നല്‍കുമെന്ന് റിപ്പോര്‍ട്ട്.

ഒരു പൊതുവേദിയിലായിരിക്കും വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ യേശുദാസില്‍ നിന്നും ഒരു വിശദീകരണം കിട്ടാനും അത് തങ്ങളുടെ ക്രെഡിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാനുമായി ചില ചാനലുകള്‍ ശ്രമിക്കുന്നുണ്ടായിരുന്നുവത്രേ. എന്നാല്‍ ഇത്തരത്തില്‍ ചാനലുകളിലൂടെ വിശദീകരണം നല്‍കാന്‍ യേശുദാസ് തയ്യാറല്ലെന്നാണ് സൂചന.

വിവാദമുണ്ടായതുമുതല്‍ യേശുദാസ് സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് നാലുപാടുനിന്നും സമ്മര്‍ദ്ദമുണ്ട്. അതിനാലാണത്രേ ചിലതെല്ലാം പറയാന്‍ അദ്ദേഹം തീരുമാനിച്ചത്. സീസണ്‍ 5ല്‍ വിജയിയായ കല്‍പന രാഘവേന്ദ്ര ഒന്നാം സമ്മാനത്തിന് അര്‍ഹയാണെന്നുള്ള തരത്തിലുള്ള ഗാനഗന്ധര്‍വ്വന്റെ സംസാരമാണ് വിവാദത്തിന് അടിസ്ഥാനം.

ഈ അഭിപ്രായം പറഞ്ഞത് യേശുദാസ് ആയതുകൊണ്ടുതന്നെ അത് ജൂറി അംഗങ്ങളെ സ്വീധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് കല്‍പന തന്നെ വിജയിയാതുമെന്നുമെല്ലാമാണ് ആരോപണങ്ങള്‍. കോഴിക്കോട്ടുനിന്നുള്ള മത്സരാര്‍ത്ഥി മൃദുലയ്ക്കായിരുന്നു ഒന്നാം സ്ഥാനം ലഭിക്കേണ്ടിയിരുന്നതെന്നും പറയപ്പെടുന്നു. കല്‍പനയുടെ അവസാനറൗണ്ട് പ്രകടനം കഴിഞ്ഞപ്പോള്‍ സദസ്സില്‍ ഇരിക്കുകയായിരുന്ന യേശുദാസ് എഴുന്നേറ്റ് നിന്ന് കയ്യടിയ്ക്കുകയും ചെയ്തിരുന്നു.

പൊതുവേ റിയാലിറ്റി ഷോകളോട് അകലം സൂക്ഷിക്കുന്ന യേശുദാസ് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ എത്തിയതും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കല്‍പനയുടെ അച്ഛന്‍ മുന്‍കാല നടന്‍ രാഘവേന്ദ്രയുമായുള്ള ബന്ധവും ഒപ്പം ഏഷ്യാനെറ്റിലെ ബിസിനസ് മേധാവി ജോണ്‍ ബ്രിട്ടാസുമായുള്ള അടുപ്പവുമാണ് യേശുദാസിനെ സ്റ്റാര്‍ സിങ്ങര്‍ വേദിയിലെത്തിച്ചതെന്നാണ് ശ്രുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+