കോന്‍ ബനേഗാ ക്രോര്‍പതി: ബീഹാറുകാരന് 5കോടി

Sushil Kumar In Game Show
ദില്ലി: സോണി ടിവിയില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതിയെന്ന ഗെയിംഷോയില്‍ പങ്കെടുത്ത ബീഹാര്‍ സ്വദേശിയ്ക്ക് അഞ്ചുകോടി ലഭിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലിചെയ്യുന്ന സുശീല്‍ കുമാറിനാണ് അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്

ഇത്രയും വലിയൊരു ഭാഗ്യം വന്നുചേരുമെന്ന് താന്‍ പകല്‍ക്കിനാവുകണ്ടിട്ടുപോലുമില്ലെന്നാണ് സുശീല്‍ പറയുന്നത്. ഇത് സ്വപ്നമോ സത്യമോ എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. എന്തായാലും ഒന്നുണ്ട്. എന്നെപ്പോലെ ബിഹാറിലെ ചെറുഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഈ മത്സരം ഒരു പ്രചോദനമാകും- സുശീല്‍ പറഞ്ഞു.

കോന്‍ ബനേഗ ക്രോര്‍പതിയുടെ അഞ്ചാം സീസണില്‍ മത്സരിച്ചാണ് സുശീല്‍കുമാര്‍ അഞ്ചു കോടി കരസ്ഥമാക്കിയത്. ടിവി പരിപാടികളില്‍ റേറ്റിങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരാള്‍ അഞ്ചു കോടി സ്വന്തമാക്കുന്നത്.

അഞ്ചു കോടിയുടെ ജാക്‌പോട്ട് ചോദ്യത്തിനും സുശീല്‍ ശരിയുത്തരം പറഞ്ഞു കഴിഞ്ഞപ്പോള്‍ അമിതാഭ് ബച്ചന്‍ മത്സരാര്‍ഥിയെ നോക്കി പറഞ്ഞത് ഇങ്ങനെയാണ്-നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു, നിശ്ചയദാര്‍ഢ്യവും മനോബലവുമാണ് നിങ്ങളെ വിജയത്തിലെത്തിച്ചത്, ആശംസകള്‍'.

ഇത് കേട്ടിട്ടും തന്നെത്തേടിവന്ന ഭാഗ്യം സത്യമാണെന്ന് വിശ്വിക്കാന്‍ തനിക്കായില്ലെന്നാണ് സുശീല്‍ പറയുന്നത്. മറ്റു റൗണ്ടുകളിലെ ചോദ്യങ്ങള്‍ സധൈര്യം നേരിട്ട സുശീല്‍കുമാര്‍ ജാക്‌പോട്ടിനായുള്ള ചോദ്യത്തിന് മുമ്പില്‍ ഒന്ന് പതറിയിരുന്നു.

1968ല്‍ നികോബാര്‍ ദ്വീപില്‍ നിന്ന് കോളനി ഭരണാധികാരികള്‍ പിന്‍വലിഞ്ഞത് സംബന്ധിച്ച ചോദ്യമായിരുന്നു. ഉത്തരം സംശയമുള്ളതിനാല്‍ രണ്ട് ലൈഫ് ലൈനുകള്‍ ഉപയോഗിക്കുകയല്ലാതെ സുശീലിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. സുഹൃത്തിനെ ഫോണ്‍ ചെയ്താണ് സുശീല്‍ ശരിയുത്തരം പറഞ്ഞത്.

പ്രതിമാസം 6,000 രൂപയ്ക്ക് കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സുശീലിന്റെ ലക്ഷ്യം സിവില്‍ സര്‍വീസ് നേടുകയെന്നതാണ്. അതിനായി ദില്ലിയില്‍ പോയി പഠിക്കാനാണ് സുശീലിന്റെ ലക്ഷ്യം. സമ്മാനത്തുക കൊണ്ട് താന്‍ ആദ്യം ചെയ്യാന്‍ പോകുന്നത് എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് ഭാര്യയ്ക്ക് വാങ്ങി നല്‍കുക എന്നതാണെന്ന് സുശീല്‍ പറഞ്ഞു. സുശീല്‍ പങ്കെടുത്ത എപ്പിസോഡ് നവംബര്‍ രണ്ടാം തീയതി സോണി സംപ്രേഷണം ചെയ്യും.

ആദ്യ സീസണില്‍ മുംബയില്‍ നിന്നുള്ള ഹര്‍ഷവര്‍ദ്ധന്‍ നവാതെ ഒരു കോടി രൂപ സ്വന്തമാക്കിയിരുന്നു. 2004ല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള രാഹത് തസ്ലിം ഒരു കോടി രൂപ സ്വന്തമാക്കിയെങ്കിലും ജാക്‌പോട്ട് തുകയായ അഞ്ചു കോടിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ധൈര്യപ്പെടാതെ പിന്മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+