ഏഷ്യാനെറ്റില്‍ ഷോ അവതരിപ്പിക്കാന്‍ മമ്മൂട്ടി?

സോണി ടിവിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിയെന്ന ഗെയിം ഷോയുടെ മാതൃകയിലാണ് ഏഷ്യാനെറ്റില്‍ ഗെയിം ഷോ ഒരുങ്ങുന്നത്.
മലയാളത്തിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടിയ്ക്ക് വലിയ ആരാധകവൃന്ദത്തെയുണ്ടാക്കാനാണത്രേ അണിയറയിലെ നീക്കങ്ങള്‍. മൂന്ന് സൂപ്പര്‍താരങ്ങള്‍ മാറിമാറി അവതാരകരാകുന്ന രീതിയിലായിരിക്കുമത്രേ ഷോ.
സുരേഷ് ഗോപിയും പൃഥ്വിരാജും ഷോയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാമത്തെ സൂപ്പര്‍താരം മോഹന്‍ലാലോ മമ്മൂട്ടിയോ ആകാമെന്നും കേള്‍ക്കുന്നുണ്ട്. മമ്മൂട്ടിയെ ഇതിനായി കൊണ്ടുവരാന്‍ ഏഷ്യാനെറ്റിന്റെ ബിസിനസ് തലവന്‍ ജോണ്‍ ബ്രിട്ടാസ് കൊണ്ടുപരിശ്രമിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഷോയുടെ പേരും മറ്റുകാര്യങ്ങളും ഉടന്‍ തീരുമാനിക്കും.
വന്‍തുക ചെലവഴിച്ചാണ് പിരാപാടി തയ്യാറാക്കുന്നതെന്നാണ് സൂചന. സൂര്യ ടിവിയില്‍ മുകേഷ് അവതരിപ്പിക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടി സൂപ്പര്‍ഹിറ്റാണ്. ഇതിനെ കടത്തിവെട്ടി ഗെയിം ഷോയിലും മുന്നിലെത്തുകയെന്നതാണത്രേ ഏഷ്യാനെറ്റിന്റെ ലക്ഷ്യം.
ഇതിന് മുമ്പ് ഇന്ത്യന്‍ റുപ്പിയുടെ പ്രചാരണത്തിനായി പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഒരു ഗെയിം ഷോ ഒരു ദിവസം ഏഷ്യാനെറ്റില്‍
വന്‍തുക ചെലവഴിച്ചാണ് പിരാപാടി തയ്യാറാക്കുന്നതെന്നാണ് സൂചന. സൂര്യ ടിവിയില്‍ മുകേഷ് അവതരിപ്പിക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടി സൂപ്പര്‍ഹിറ്റാണ്. ഇതിനെ കടത്തിവെട്ടി ഗെയിം ഷോയിലും മുന്നിലെത്തുകയെന്നതാണത്രേ ഏഷ്യാനെറ്റിന്റെ ലക്ഷ്യം.

Click it and Unblock the Notifications