മമ്മൂട്ടി കൈരളി വിടാനൊരുങ്ങുന്നു?

Mammootty
ഏഷ്യാനെറ്റില്‍ ഒരുങ്ങുന്ന സൂപ്പര്‍ ഗെയിം ഷോയുടെ അവതാരകനായി മമ്മൂട്ടിയും എത്തുന്നുവെന്ന വാര്‍ത്തകള്‍ ശക്തിപ്പെടുന്നതിനിടെ ഇതിനെതിരെ കൈരളി ടിവിയില്‍ മുറുമുറുപ്പുയരുന്നുവെന്ന് റിപ്പോര്‍ട്ട്.

കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി മര്‍ഡോക്കിന്റെ ചാനലില്‍ അവതാരകനാകുന്നത് ശരിയല്ലെന്നാണത്രേ കൈരളിക്കാരുടെ പക്ഷം. അങ്ങനെ മമ്മൂട്ടി ഏഷ്യാനെറ്റില്‍ അവതാരകനാവുകയാണെങ്കില്‍ കൈരളി ചാനല്‍ വിടേണ്ടിവരുമെന്നാണ് സൂചന.

നേരത്തേ കൈരളി വിട്ട് ഏഷ്യാനെറ്റി ബിസിനസ് തലവനായി ചേര്‍ന്ന ജോണ്‍ ബ്രിട്ടാസിന്റേതാണ് പുതിയ ഗെയിം ഷോ ഐഡിയയെന്നാണ് കേള്‍ക്കുന്നത്. കൈരളി വിട്ടെങ്കിലും മമ്മൂട്ടിയുമായി ബ്രിട്ടാസ് ഇപ്പോഴും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. ഈ ബന്ധം വച്ച് ഷോ അവതാരകരില്‍ ഒരാളായി മമ്മൂട്ടിയെയും കൊണ്ടുവരാനാണത്രേ ബ്രിട്ടാസ് ശ്രമിക്കുന്നത്.

ഇവര്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം വച്ച് ബ്രിട്ടാസ് നിര്‍ബ്ബന്ധിച്ചാല്‍ മമ്മൂട്ടി വരാതിരിക്കില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ പോകാന്‍ മമ്മൂട്ടി ആലോചിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടിയെ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം.

ഏഷ്യാനെറ്റിന്റെ പുതിയ ഷോയില്‍ സുരേഷ് ഗോപിയും പൃഥ്വിരാജും അവതാരകരായി എത്തുന്നകാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ടെന്നാണ് സൂചന. മമ്മൂട്ടികൂടി ഇതിന് തയ്യാറായി എത്തുകയാണെങ്കില്‍ മൂന്നുപേരും മാറിമാറി അവതരിപ്പിക്കുന്ന രീതിയിലായിരിക്കും പരിപാടി നടത്തുകയെന്നാണ് കേള്‍ക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്തത്ര വലിയ സമ്മാനത്തുകയായിരിക്കും ഈ ഗെയിംഷോയുടെ മറ്റൊരു ആകര്‍ഷണ ഘടകമെന്നാണ് സൂചന. സൂര്യ ടിവിയില്‍ നടക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ഷോ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചതാണ്.

റേറ്റിങില്‍ മുന്നിലാണെങ്കിലും ഇത്തരമൊരു ഷോയില്ലാത്തത് നഷ്ടമാണെന്നാണത്രേ ഏഷ്യാനെറ്റ് അണിയറക്കാര്‍ കരുതുന്നത്. മാത്രമല്ല ഒട്ടേറെ പുതുമകളുള്ള പരിപാടികളുമായി മനോരമയുടെ പുതിയ വിനോദചാനല്‍ മഴവില്‍ മനോരമ ഒക്ടോബര്‍ 31ന് സംപ്രേഷണം തുടങ്ങുകയാണ്.

ഏഷ്യാനെറ്റിന്റെ ഏറ്റവും നല്ല പരിപാടിയായി അറിയപ്പെട്ടിരുന്ന നമ്മല്‍ തമ്മില്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന ശ്രീകണ്ഠന്‍ നായര്‍ മഴവില്ലിലൂടെ വീണ്ടുമെത്തുകയാണ്. ഇതെല്ലാം നോക്കുമ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന തരത്തിലൊരു ഗെയിം ഷോ കൊണ്ടുവന്ന് റേറ്റിങ് കൂട്ടുകയെന്നതാണ് ഏഷ്യാനെറ്റിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+