സന്തോഷ് പണ്ഡിറ്റിന് മുന്നില്‍ നികേഷ് തോറ്റമ്പി!

Nikesh and Santosh
മലയാളക്കരയുടെ 'ഏലിയന്‍ സ്റ്റാര്‍' സന്തോഷ് പണ്ഡിറ്റാണ് എവിടെയും സംസാരവിഷയം. ചാനലുകളായ ചാനലുകളെല്ലാം സന്തോഷിന്റെ ഇന്റര്‍വ്യൂ വലിയ കാര്യമായിട്ടാണ് കാണിക്കുന്നത്. സന്തോഷിനെ വിമര്‍ശിക്കനായിട്ടാണ് പലരും വിളിക്കുന്നതെങ്കിലും ഫലത്തില്‍ ഇതെല്ലാം സന്തോഷിന് പബ്ലിസിറ്റിയായി മാറുകയാണ്.

പതിവ് പ്രമുഖ ചാനലുകള്‍ക്കെല്ലാം പുറമേ കഴിഞ്ഞ ദിവസം നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലും സന്തോഷിനെ അഭിമുഖത്തിന് ക്ഷണിച്ചു. പതിവുപോലെ ഇന്റര്‍വ്യൂവിനായി തന്റെ മുന്നിലെത്തുന്നവരെ ചോദ്യം ചോദിച്ച് കുടഞ്ഞുകളയാമെന്ന വ്യാമോഹവുമായിട്ടാണെന്ന് തോന്നുന്നു നികേഷ് പരിപാടിയ്‌ക്കെത്തിയത്.

പക്ഷേ നികേഷിന്റെ സര്‍വ്വ ആയുധങ്ങളുടെയും മുനയൊടിച്ച് സന്തോഷ് മുന്നേറുന്നതായിരുന്നു അഭിമുഖത്തിലെ കാഴ്ച. പൊതുവേ അഭിമുഖത്തിനായി തനിക്കെതിരെയിരിക്കുന്നവരെ വെള്ളം കുടിപ്പിക്കുന്നയാളാണ് നികേഷ്. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ കുറിക്കുകൊള്ളുന്ന ചോദ്യത്തിന് മുന്നില്‍ നികേഷ് പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു സംഭവം. അഭിമുഖത്തിനിടെ നികേഷ് പ്രശസ്ത ചലച്ചിത്രനിരൂപകന്‍ സിഎസ് വെങ്കിടേശ്വരനെ ഫോണില്‍ വിളിച്ച് അഭിപ്രായം തേടി. അപ്രീതീക്ഷിതമെന്നോണം വെങ്കിടേശ്വരന്‍ സന്തോഷിനെ പ്രശംസിക്കുകയായിരുന്നു. മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകളുടെ ലേബലില്‍ ഇറങ്ങുന്ന പല സിനിമകളേക്കാളും എന്തുകൊണ്ടും ഏറെ ഭേദമാണ് സന്തോഷിന്റെ കൃഷ്ണനും രാധയുമെന്നായിരുന്നു വെങ്കിടേശ്വരന്റെ അഭിപ്രായം.

ഇതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു, നികേഷിനെക്കാളേറെ ആത്മവിശ്വാസത്തോടെയിരുന്ന സന്തോഷ് വെച്ചടിവെച്ചടി മുന്നേറുകയായിരുന്നു. കൃഷ്ണനും രാധയും എന്ന ചിത്രം ഗുണനിലവാരം കുറഞ്ഞതാണെന്ന രീതിയില്‍ നികേഷ് ചോദ്യം ചോദിച്ചപ്പോള്‍ കോപാകുലനായ സന്തോഷ് പറഞ്ഞത് ചുരുങ്ങിയത് സിനിമയൊന്ന് കാണുകയെങ്കിലും ചെയ്തിട്ടുവേണം ഇന്റര്‍വ്യൂവിന് തയ്യാറെടുക്കേണ്ടതെന്നായിരുന്നു. പോരെ മികച്ച ഇന്റര്‍വ്യൂവര്‍ എന്നു പേരുകേട്ട നികേഷിന് ഇതിലും വലിയൊരു താങ്ങ് കിട്ടാനുണ്ടോ. ആദ്യം സിനിമകാണൂ എന്നിട്ട് അഭിപ്രായം പറയൂ എന്നായിരുന്നു നികേഷിന് സന്തോഷിന്റെ ഉപദേശം.

വീണിടത്തുനിന്നും യുട്യൂബിലെ വീഡിയോകളെ കൂട്ടുപിടിച്ച് എഴുന്നേല്‍ക്കാന്‍ നികേഷ് ഒരു ശ്രമം നടത്തി. പക്ഷേ അവിടെയും സംഗതി ഏറ്റില്ല. നിങ്ങളേപ്പോലുള്ളവര്‍ എന്നെ തകര്‍ക്കാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയാണെന്നായിരുന്നു സന്തോഷിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+