കഥയല്ലിത് ജീവിതം ഷോ : അമൃതയ്ക്ക് നോട്ടീസ്

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ( നല്‍സ)ക്ക് തിരുവനന്തപുരത്തെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തങ്ങള്‍ക്കു ലഭിച്ച പരാതിയെക്കുറിച്ചു നല്‍സ കെല്‍സയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
പലപ്പോഴും കച്ചവടതാല്‍പര്യം മുന്‍നിര്‍ത്തി സംപ്രേഷണം ചെയ്യുന്ന ഈ ഷോ സ്ത്രീവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഗീതയുടെ പരാതി. ഇതിനായി കെല്‍സ സഹകരിക്കുന്നതിനെ ചോദ്യം ചെയ്താണ് കഴിഞ്ഞ മാസം 22നു നല്‍സയ്ക്ക് പരാതി അയച്ചത്.
ഇതിനെക്കുറിച്ച് കെല്‍സയുടെ വിശദീകരണമാണ് നല്‍സ ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്കെതിരായ പരാതി ചാനലിനെതിരായ പരാതിയാക്കി മാറ്റിയിരിക്കുയാണ് കെല്‍സയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നല്‍സയുടെ ആവശ്യപ്രകാരം അവര്‍ക്ക് വിശദീകരണം നല്‍കുന്നതിനു വേണ്ടി പത്തു ദിവസത്തിനകം മറുപടി നല്‍കാനാണത്രേ കെല്‍സ ചാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications