കഥയല്ലിത് ജീവിതത്തിന് ക്ലീന്‍ ചിറ്റ്

കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും(കെല്‍സ) അമൃത ടിവിയും ചേര്‍ന്നു നടത്തുന്ന റിയാലിറ്റി ഷോ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കച്ചവടച്ചരക്കാക്കുകയാണെന്നും വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തുന്നതാണെന്നും കാണിച്ചായിരുന്നു പരാതി.
ഈ പരിപാടിയുടെ ഉള്ളടക്കത്തില്‍ അങ്ങനെയെന്തെങ്കിലും ഉള്ളതായി പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതി നല്‍കിയ തിരുവനന്തപുരത്തെ സാമൂഹിക പ്രവര്‍ത്തകയായ ഗീതയ്ക്ക് ബിസിസിസി സെക്രട്ടറി നരേഷ് ചാവല്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ പറയുന്നു.
ടിവി പരിപാടികള്‍ തയ്യാറാക്കുമ്പോള്‍ ചാനല്‍ സ്വയം പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ഇന്ത്യന്‍ ബ്രോഡ്കാസിറ്റിംഗ് ഫെഡറേഷന്‍ ( ഐബിഎഫ് ) നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അമൃത ടിവി പാലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല-കത്തില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ പരാതി തള്ളുകയാണെന്ന് നരേഷ് ചാവല്‍ വ്യക്തമാക്കിയിട്ടുണ്ട്. കഥയല്ലിതു ജീവിതത്തെക്കുറിച്ച് പൊതുവെയും ഒക്ടോബര്‍ 19ന് രാത്രി 9.30ന് സംപ്രേഷണം ചെയ്ത എപ്പിസോഡിനെക്കുറിച്ച് പ്രത്യേകമായുമാണ് പരാതിപ്പെട്ടിരുന്നത്.
സീരിയലോ സിനിമയോ പോലെ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) സഹകരിക്കുന്നത്് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കും പരാതി അയച്ചിരുന്നു. അവര്‍ കെല്‍സയോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ അമൃത ടിവിക്ക് എതിരേയാണ് ആ പരാതി എന്നു ചൂണ്ടിക്കാട്ടി ചാനലിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കെല്‍സ.












Click it and Unblock the Notifications