കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസ് നന്നായോ?

Google Oneindia Malayalam News

Ranjini
കൊച്ചി: ഒരു പ്രമുഖചാനലിന്റെ ടോക് ഷോയില്‍ പങ്കെടുത്തതിനു ശേഷം ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരിക രഞ്ജിനി ഹരിദാസ് 'നന്നായ'തായി സംശയം. അഞ്ചു രഞ്ജിനിമാരെ അണി നിരത്തിയ ചര്‍ച്ചയുടെ ഭൂരിഭാഗവും കവര്‍ന്നത് രഞ്ജിനിയുടെ വേഷത്തെ കുറിച്ചും സംസാരരീതിയെ കുറിച്ചുള്ള പരാതികള്‍ക്കാണ്.

വസ്ത്രവും സംസാരരീതിയുമാണ് തന്റെ ട്രേഡ്മാര്‍ക്കെന്ന നിലപാടാണ് ടോക്‌ഷോയില്‍ രഞ്ജിനി സ്വീകരിച്ചത്. താങ്കള്‍ക്ക് അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിച്ചു കൂടെ? എന്ന പരുക്കന്‍ ചോദ്യം എന്തായാലും രഞ്ജിനിയെ ഇരുത്തി ചിന്തിപ്പിച്ചിരിക്കണം. അതിനുശേഷമുള്ള സ്റ്റാര്‍ സിംഗര്‍ പരിപാടികളിലെല്ലാം തന്നെ തീര്‍ത്തും മാന്യമായ വേഷവുമായാണ് രഞ്ജിനിയെത്തിയത്.

സാരിയുടുക്കുമ്പോള്‍ പോലും 'സെക്‌സി'യായിരിക്കാന്‍ ശ്രദ്ധിക്കാറുള്ള രഞ്ജിനി ഇത്തവണ ആ പതിവും തെറ്റിച്ചു. വസ്ത്രം തീരുമാനിക്കുന്നത് അത് സ്‌പോണ്‍സര്‍ ചെയ്യുന്നവരാണെന്ന് രഞ്ജിനി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വിമര്‍ശനത്തിന്റെ തീവ്രത സ്‌പോണ്‍സര്‍ ചെയ്യുന്നവരെയും ഇരുത്തി ചിന്തിപ്പിച്ചിരിക്കും.

സംസാരരീതിയിലും രഞ്ജിനി ചെറിയൊരു മാറ്റത്തിനു ശ്രമിച്ചിട്ടുണ്ട്. അനാവശ്യമായ വിലയിരുത്തലിനു ശ്രമിച്ചതുകൊണ്ട് നേരത്തെ വെട്ടിലായിരുന്ന രഞ്ജിനി ഇപ്പോള്‍ സംസാരം അല്‍പ്പം കൂടി കുറച്ചിട്ടുണ്ട്. കാര്യങ്ങളെന്തൊക്കെയായാലും 'അവതാരിക'യെന്നു കേട്ടാല്‍ മലയാളി മനസ്സില്‍ ആദ്യം കടന്നു വരുന്ന പേരുകളിലൊന്ന് രഞ്ജിനിയുടെതായിരിക്കും.

English summary
Is ranjini Haridas changed his mind after one talk show. In this talk show she received a lot criticism against her dressing style.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X