പരസ്യമില്ലാത്ത ആക്ഷനുമായി സൂര്യ ടിവി

തമിഴില്‍ സണ്‍ ആക്ഷന്‍, തെലുങ്കില്‍ ജെമിനി ആക്ഷന്‍, കന്നഡയില്‍ ഉദയ ആക്ഷന്‍, മലയാളത്തില്‍ സൂര്യ ആക്ഷന്‍ എന്നീ പേരുകളിലാണ് സണ്‍ നെറ്റ്‌വര്‍ക്ക് പുതിയചാനലുകള്‍ തുടങ്ങുന്നത്.
പെയ്ഡ് ചാനലുകളായ ഇവയിലൊന്നും വാണിജ്യ പരസ്യങ്ങളുണ്ടാവില്ലെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ആക്ഷന്‍ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്ന ആക്ഷന്‍ ചാനലുകളില്‍ പരസ്യത്തിന്റെ ശല്യമില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് പരിപാടികള്‍ ആസ്വദിയ്ക്കാം.
നിലവിലുള്ള വിനോദചാനലുകളില്‍ സിനിമ, സംഗീതം, വാര്‍ത്ത, കുട്ടികള്‍ക്കുള്ള പരിപാടികള്‍ തുടങ്ങിയവയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. പുതിയ ചാനലുകള്‍ തുടങ്ങുന്നതോടെ സണ്‍ നെറ്റ് വര്‍ക്കിന് കീഴിലുള്ള ചാനലുകളുടെ എണ്ണം 29 ആയി ഉയരും.












Click it and Unblock the Notifications