മമ്മൂട്ടിയല്ല, കോടീശ്വരനെ തേടുന്നത് സുരേഷ് ഗോപി

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ െ്രെപസ്മണി നല്‍കുന്ന പരിപാടിയെന്ന വിശേഷണവുമായെത്തുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരനിലാണ് സുരേഷ് ഗോപി അവതാരകനാവുന്നത്. ലോക ചാനല്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട യു ക്യാന്‍ ബികം എ മില്യനെയറെന്ന പരിപാടിയുടെ ഹിന്ദി പതിപ്പായിരുന്നു കോന്‍ ബനേഗ ക്രോര്‍പതി.
മലയാളം ചാനലുകളിലെ ഹിറ്റ് ഗെയിം ഷോ സൂര്യ ടിവിയിലെ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ജനപ്രിയ പ്രോഗ്രാമിന് മറുപടി നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ഏഷ്യാനെറ്് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ അവതരിപ്പിയ്ക്കുന്നത്. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഷോയുടെ അവതാരകനാവുന്നത് സൂപ്പര്‍താരം സൂര്യയാണ്.
ഡീല്‍ ഓര്‍ നോ ഡീലിന്റെ ഏറ്റവും വലിയ വിജയരഹസ്യങ്ങളിലൊന്ന് അതിന്റെ അവതാരകനായ മുകേഷിന്റെ സാന്നിധ്യമാണ്. അതുപോലൊരു അവതാരകനെ തേടിയുള്ള അന്വേഷണമാണ് സുരേഷ് ഗോപിയില്‍ ചെന്നെത്തിയത്.
നേരത്തെ മമ്മൂട്ടി ഗെയിം ഷോയുടെ അവതാരകനാവുമെന്ന ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ്ന്നാല്‍ സുരേഷ് ഗോപി തന്നെ അവതാരകനാവുമെന്ന് ചാനല്‍ അധികൃതര്‍ തന്നെ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. ഒരു കോടി രൂപ സമ്മാനത്തുകയുള്ള ഗെയിം ഷോയുടെ സംപ്രേക്ഷണം ഉടന്‍ തന്നെ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications
