സമ്പൂര്‍ണ്ണ കോമഡിചാനലുമായി ഏഷ്യാനെറ്റ്

അടുത്തിടെ സണ്‍ ടിവി ചിരിത്തിര എന്ന പേരില്‍ ഒരു കോമഡി ചാനല്‍ ആരംഭിച്ചിരുന്നുവെങ്കിലും അധികനാള്‍ കഴിയുന്നതിന് മുന്‍പേ ഇത് നിര്‍ത്തലാക്കി. എന്നാല്‍ ഒരു ദിനം മുഴുവന്‍ പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ഏഷ്യാനെറ്റ്.
സണ്‍ നെറ്റ് വര്‍ക്ക് അടുത്തിടെ കൊച്ചു ടിവിഎന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു പ്രത്യേക ചാനല്‍ തുടങ്ങിയിരുന്നു. ഇത് സമ്പൂര്‍ണ്ണ വിജയമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹാസ്യത്തിന് വേണ്ടി മാത്രമായി ഒരു ചാനല്‍ എന്ന ആശയവുമായി ഏഷ്യാനെറ്റ് മുന്നോട്ട് വന്നിരിയ്ക്കുന്നത്.
നിലവില്‍ ഏഷ്യാനെറ്റിന്റെ ഹാസ്യ പരിപാടികള്‍ കൂടുതലും സംപ്രേക്ഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് പ്ലസിലൂടെയാണ്. മലയാള മനോരമയുടെ വിനോദ ചാനലായ മഴവില്‍ മനോരമ കൂടി രംഗപ്രവേശം ചെയ്തതോടെ മലയാള ടെലിവിഷന്‍ രംഗത്ത് ഇപ്പോള്‍ കനത്ത മത്സരമാണ് നടക്കുന്നത്.


Click it and Unblock the Notifications
