സിപിഐ ചാനല്‍ തുടങ്ങുന്നു?
കൊല്ലം: സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നാലെ സിപിഐയും ചാനല്‍ തുടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൈരളി ചാനലുമായി സിപിഎമ്മാണ് മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പ് നടത്തിയത്. പിന്നീട് കോണ്‍ഗ്രസും ഈ പാത പിന്തുടര്‍ന്നു.
സിപിഎമ്മിന്റെ ചാനലായ കൈരളിയ്ക്കാകട്ടെ ഇപ്പോള്‍ രണ്ട് സമാന്തര ചാനലുകള്‍ കൂടിയുണ്ട്. എന്നാല്‍ ചാനല്‍ ആരംഭിയ്ക്കുന്നത് സിപിഐയ്ക്ക് അത്ര എളുപ്പമായിരിക്കില്ല എന്നാണ് സൂചന.
ദേശാഭിമാനിയും മറ്റ് നിരവധി പ്രസിദ്ധീകരണങ്ങളുമായി വര്‍ഷങ്ങളോളം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ പരിചയത്തിലാണ് സിപിഎം ചാനല്‍ തുടങ്ങിയത്.
എന്നാല്‍ സിപിഐ ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് നിലവിലുള്ള പ്രസിദ്ധീകരണങ്ങള്‍ വരെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഈ സാഹചര്യത്തില്‍ ഒരു ചാനല്‍ കൂടി നടത്തി കൊണ്ടു പോകാന്‍ പാര്‍ട്ടിയ്ക്കാകില്ല എന്ന് വിലയിരുത്തുന്നവരും കുറവല്ല.
സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് ചാനല്‍ തുടങ്ങുക എന്ന ആശയം അവതരിപ്പിച്ചത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും പാര്‍ട്ടിഘടകങ്ങള്‍ ചാനല്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും കേരള ഘടകവും ഇക്കാര്യം ചിന്തിക്കണമെന്ന് റെഡ്ഡി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications