വെറുതെയല്ല ഭാര്യ- കേരളത്തിന്റെ ദേശീയ പൊങ്ങച്ചം

വിഡ്ഢിപ്പെട്ടികള്‍ വീടിന്റെ സ്വീകരണ മുറിയില്‍ വി.ഐ.പിയായി ഇരിപ്പുറപ്പിച്ചതോടെ തിയറ്റര്‍ വിട്ടോടിയ കുടുംബം അതിനു മുമ്പില്‍ അടയിരിക്കാന്‍ തുടങ്ങി. അപസ്വരങ്ങളുടെയും ശിഥിലമാര്‍ന്ന കുടുംബബന്ധങ്ങളുടേയും, ചരിത്രവും കെട്ടുകഥകളും ഭക്തി മഹാത്മ്യവുമൊക്കെയായി സീരിയലുകള്‍ക്ക് മുമ്പില്‍ മനസ്സു പണയം വെച്ച പ്രേക്ഷകര്‍ ഇപ്പോള്‍ റിയാലിറ്റിഷോകളുടെ അടിമകളായി തീര്‍ന്നു.
ചാനല്‍ മത്സരങ്ങളുടെ തീവ്രത കൂടിവന്നപ്പോള്‍ എല്ലാ പ്രായക്കാര്‍ക്കും മാറ്റുരക്കാന്‍ അവസരം ഒത്തുവന്നു. ആടാനും, പാടാനും, പാചകത്തിനും, പൊങ്ങച്ചത്തിനും, എല്ലാംവേദിയൊരുങ്ങി . ജോലി ചെയ്തു മടങ്ങിയെത്തുന്ന മധ്യവര്‍ഗ്ഗ കുടുംബാംഗങ്ങള്‍ ദിവസത്തില്‍ നല്ലൊരു പങ്ക് സമയവും മനസ്സ് പണയം വെച്ച് ഈ അഭിനയനാട്യപ്രകടനങ്ങള്‍ക്ക് തങ്ങളെ വിട്ടുകൊടുത്തു.
സമ്പന്നനുവേണ്ടി മാത്രമുള്ള ഈ മത്സരങ്ങളോട് കിടപിടിക്കാന്‍ വെമ്പിയ എത്രയോ പാവപ്പെട്ടവര്‍ കിടപ്പാടം പണയപ്പെടുത്തി തങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു.
അടുത്ത പേജില്‍












Click it and Unblock the Notifications